കണ്ണൂർ വി.സിക്കെതിരായ ആരോപണം ആവർത്തിച്ച് ഗവർണർ

ബില്ലുകൾ തന്റെ മുന്നിൽ എത്തുമ്പോൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ഗവർണർ പറഞ്ഞു.

Update: 2022-08-25 14:17 GMT

കണ്ണൂർ വി.സിക്കെതിരായ ആരോപണം ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ഗൂഢാലോചനയിൽ വിസിക്ക് പങ്കുണ്ടെന്നും പിന്നെങ്ങന ക്രിമിനൽ എന്ന് വിളിക്കാതിരിക്കാനാകുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.

മുഖ്യമന്ത്രി ആവശ്യപ്പെട്ടത് കൊണ്ടാണ് വി.സിയെ പുനർ നിയമിച്ചത്. ബില്ലുകൾ തന്റെ മുന്നിൽ എത്തുമ്പോൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ഗവർണർ പറഞ്ഞു.

വി.സി സ്ഥാനം അദ്ദേഹത്തിന് പാരിതോഷികം കിട്ടിയതാണെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് നിയമനമെന്നും ഗവര്‍ണര്‍ ഇന്നലെ ആരോപിച്ചിരുന്നു. തനിക്കെതിരായ കൈയേറ്റ ശ്രമത്തിന്റെ ഗൂഡാലോചനയിൽ വിസിയും ഭാഗമാണെന്ന് അദ്ദേഹം ഇന്നലെയും പറഞ്ഞിരുന്നു.

അദ്ദേഹമാണെന്നെ ചടങ്ങിലേക്ക് ക്ഷണിച്ചത്. എന്നാല്‍ തനിക്കെതിരെ കൈയേറ്റ ശ്രമം ഉണ്ടായപ്പോള്‍ അദ്ദേഹം പൊലീസിനെ വിളിച്ചില്ല. അതിനര്‍ഥമെന്താണ്. അതില്‍ അദ്ദേഹത്തിനും പങ്കുണ്ട്. അതുകൊണ്ടാണ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തനിക്കെതിരായ ആക്രമണത്തെ കുറിച്ച് റിപ്പോർട്ട് നൽകാത്തതെന്നും ​ഗവർണർ പറഞ്ഞിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News