ഗവർണറുടെ പ്രതികരണം തമാശ, കേരളം ഗൗരവത്തിലെടുത്തില്ല: മന്ത്രി എം.ബി രാജേഷ്

ബില്ലുകൾ പരിശോധിക്കുന്നതിന് മുമ്പേ ഒപ്പിടില്ലെന്ന് പറഞ്ഞത് ഗൗരവതരമാണെന്നും ഇത് ഭരണഘടനാ പ്രതിസന്ധികളിലേക്ക് നയിക്കുമെന്നും മന്ത്രി

Update: 2022-09-20 05:22 GMT
Advertising

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം കേരളം ഗൗരവത്തിലെടുത്തിട്ടില്ലെന്നും ജനങ്ങൾ തമാശയായാണ് കണ്ടതെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ബില്ലുകൾ പരിശോധിക്കുന്നതിന് മുമ്പേ ഒപ്പിടില്ലെന്ന് പറഞ്ഞത് ഗൗരവതരമാണെന്നും ഇത് ഭരണഘടനാ പ്രതിസന്ധികളിലേക്ക് നയിക്കുമെന്നും മാധ്യമങ്ങളെ കാണവേ മന്ത്രി പറഞ്ഞു. ഇത് കേരളാ സർക്കാറിനെ അട്ടിമറിക്കാൻ ആർഎസ്എസ് ഗവർണറെ ഉപയോഗിച്ച് സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ നടത്തിയ വാർത്താസമ്മേളനം അസാധാരണമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. കുറച്ച് പെൺകുട്ടികളും 90 വയസുള്ള ഇർഫാൻ ഹബീബും വധിക്കാൻ ശ്രമിച്ചു എന്നാണ് ഗവർണർ പറഞ്ഞതെന്നും ഓർമിപ്പിച്ചു.

അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടലുകൾക്കെതിരെ രാഷ്ട്രപതി ദ്രൗപദി മുർമുവിന് സിപിഐ നേതാവ് ബിനോയ് വിശ്വം കത്തയച്ചു. ഗവർണറുടെ ഓഫീസിന്റെ പരിശുദ്ധി കാക്കണമെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇടപെടരുതെന്നും നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്.

ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രീയ പ്രവർത്തനം നടത്തണമെങ്കിൽ ഗവർണർ പദവിയോട് സലാം പറഞ്ഞശേഷം ചെയ്യണമെന്നും ബിനോയ് വിശ്വം മീഡിയവണിനോട് സംസാരിക്കവേ വ്യക്തമാക്കി. പിന്നീട് അദ്ദേഹത്തിന് ബിജെപിയിലോ ആർഎസ്എസ്സിലോ ചേരാമെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ ലക്ഷണമൊത്ത സ്വയംസേവകാനാകാമെന്ന് ലക്ഷണമൊത്ത ആർഎസ്എസ്സുകാരന്റെ ഭാഷയും ശൈലിയും ധാർഷ്ട്യവുമെല്ലാം അദ്ദേഹം ഇന്നലെ കാണിച്ചിട്ടുണ്ടെന്നും രാജ്ഭവൻ ആർഎസ്എസ്സിന്റെ സങ്കേതമാക്കി ഗവർണർ പദവിയുടെ ഔന്നിത്യമില്ലാതാക്കിയെന്നും അദ്ദേഹം വിമർശിച്ചു.


Full View

Governor's response is a joke, Kerala did not take it seriously: Minister MB Rajesh

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News