ബ്രൂവറി വിഷയത്തിൽ സർക്കാർ പുന:പരിശോധന നടത്തണം; സിപിഐ

കഞ്ചിക്കോട് ബ്രൂവറി തുടങ്ങിയാൽ ജലചൂഷ്ണമുണ്ടാകുമെന്നത് തെറ്റായ പ്രചരണമെന്ന് മന്ത്രി എംബി രാജേഷ്

Update: 2025-01-25 14:52 GMT
Editor : സനു ഹദീബ | By : Web Desk

പാലക്കാട്: ബ്രൂവറി വിഷയത്തിൽ സർക്കാർ പുന:പരിശോധന നടത്തണമെന്ന് സിപിഐ. ജല ചൂഷണം, പരിസ്ഥിതി മലിനീകരണം എന്നിവ കണക്കിലെടുത്ത് കമ്പനിക്ക് അനുമതി നൽകിയ തീരുമാനം സർക്കാർ പുന:പരിശോധിക്കണമെന്നാണ് ആവശ്യം. ഇന്ന് ചേർന്ന സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് ആണ് തീരുമാനമെടുത്തത്. തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിക്കും.

അതേസമയം, കഞ്ചിക്കോട് ബ്രൂവറി തുടങ്ങിയാൽ ജലചൂഷ്ണമുണ്ടാകുമെന്നത് തെറ്റായ പ്രചരണമെന്ന് മന്ത്രി എംബി രാജേഷ് ഇന്ന് പറഞ്ഞിരുന്നു. 5 ഏക്കറിൽ മഴവെള്ളം സംഭരിക്കാനുള്ള സംവിധാനം സ്വീകരിക്കും. പ്രതിപക്ഷത്തിന് സഭയിലെത്തിയപ്പോൾ അഴിമതിയെ കുറിച്ച് മിണ്ടാട്ടമില്ല. സമരങ്ങൾ കൊണ്ട് ഉപജീവനം നടത്തുന്നവർ ഈ പദ്ധതിയിൽ കണ്ണ് വെക്കേണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News