ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം; പി.സി ജോർജിന് മുൻകൂർ ജാമ്യമില്ല

ഹൈകോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്

Update: 2025-02-21 12:10 GMT

കോട്ടയം: ചാനൽ ചർച്ചയിലെ മുസ്ലിം വിദ്വേഷ പരാമർശക്കേസിൽ പി.സി ജോർജിന് മുൻകൂർജാമ്യമില്ല. ഹൈകോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.ഇത്തരം കേസുകളിൽ ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും  സമൂഹത്തിലേക്ക് അത്തരം സന്ദേശം പോകാൻ പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു.

കടുത്ത നിരീക്ഷണങ്ങളോടെയാണ് ഹൈക്കോടതി പിസി ജോർജിന്റെ ജാമ്യാപേക്ഷ തള്ളിയത്. പ്രഥമ ദൃഷ്ട്യാ മതവിദ്വേഷത്തിനെതിരായ കുറ്റം നിലനിൽക്കും. പൊതു മദ്ധ്യത്തിൽ മാപ്പുപറഞ്ഞ് കുറ്റകൃത്യത്തെ ലഘൂകരിക്കാൻ ആവില്ല. വർഷങ്ങൾ ജനപ്രതിനിധിയായിരുന്ന ഒരാളുടെ പരാമർശങ്ങൾ സമൂഹം കാണുന്നുണ്ട്. പ്രകോനത്താലാണ് പരാമർശമെങ്കിൽ ജോർജിന് രാഷ്ട്രീയ നേതാവായി തുടരാൻ അർഹതയില്ല. ഭരണഘടനാ ആശയമായ മതേതരത്വത്തെ അപകടത്തിലാക്കുന്നതാണ് പിസി ജോർജിന്റെ പരാമർശമെന്നും കോടതി നിരീക്ഷിച്ചു. കുറ്റക്കാർക്ക് പിഴയടച്ച് രക്ഷപ്പെടാൻ അവസരം ഉണ്ടാകരുത്. ഇത്തരം കുറ്റങ്ങൾക്കുള്ള ശിക്ഷാവിധി ഉയർത്തുന്ന കാര്യം നിയമ കമ്മീഷനും പാർലമെന്റും പരിശോധിക്കണമെന്നും ഉത്തരവിൽ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

Advertising
Advertising

നേരത്തെ കോട്ടയം ജില്ലാ കോടതി ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെയാണ് ജോർജ് ഹൈക്കോടതിയെ സമീപിച്ചത്.

ജനുവരി 6ന് നടന്ന ജനം ടിവി'യില്‍ നടന്ന ചർച്ചയിലാണ് ബിജെപി നേതാവ് പിസി ജോർജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ മുസ്‍ലിംകള്‍ മുഴുവൻ വർഗീയവാദികളാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നു. മുസ്‍ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നുമാണ് ജോർജ് ചർച്ചയിൽ പറഞ്ഞത്. കുഞ്ഞാലിക്കുട്ടി,കെ.ടി ജലീൽ, എസ്‍ഡിപിഐ ജമാഅത്തെ ഇസ്‍ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട് ബിജെപിയെ തോൽപ്പിക്കാൻ ശ്രമിച്ചു. ഈരാറ്റു പേട്ടയിൽ മുസ്‍ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും പിസി ചർച്ചയിൽ ആരോപിച്ചു.

Watch Video Report :

Full View
Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News