പത്തനാപുരത്ത് 14കാരന് നേരെ നടന്ന ലൈംഗികാതിക്രമം; കർശന നടപടി സ്വീകരിക്കാൻ മന്ത്രി വീണാ ജോർജിന്റെ നിർദേശം

ശനിയാഴ്ച വൈകുന്നേരമാണ് 14കാരന് നേരെ അഞ്ചംഗ സംഘത്തിന്റെ അതിക്രമമുണ്ടാകുന്നത്

Update: 2023-11-20 10:48 GMT

കൊല്ലം: പത്തനാപുരത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരേ അതിക്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശം. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്കാണ് നിർദേശം നൽകിയത്. മീഡിയവൺ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.

ശനിയാഴ്ച വൈകുന്നേരമാണ് 14കാരന് നേരെ അഞ്ചംഗ സംഘത്തിന്റെ അതിക്രമമുണ്ടാകുന്നത്. അമ്പലത്തിലേക്ക് പോവുകയായിരുന്ന കുട്ടിയെ മദ്യലഹരിയിലായിരുന്ന സംഘം അടുത്തേക്ക് വിളിക്കുകയും വസ്ത്രമഴിക്കുകയുമായിരുന്നു. കുട്ടിയുടെ ജനനേന്ദ്രിയത്തിൽ പ്രതികൾ കത്തി വെച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

തുടർന്ന് അഞ്ചു പേർക്കുമെതിരെ പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News