കൊയ്ത്തു യന്ത്രം ഇറക്കാൻ വഴിയില്ല; തൃശൂർ കൊഞ്ചിറ കോൾ പാടത്ത് 150 ഏക്കർ കൃഷി നശിച്ചു

കാലവർഷത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിളവ് പാടത്ത് ഉപേക്ഷിക്കുകയാണെന്ന് കർഷകർ പറയുന്നു

Update: 2022-05-24 01:42 GMT
Editor : Jaisy Thomas | By : Web Desk
Advertising

തൃശൂര്‍: കൊയ്ത്തു യന്ത്രം ഇറക്കാൻ വഴിയില്ലാതായതോടെ തൃശൂർ ഏനാമാക്കൽ കൊഞ്ചിറ കോൾ പാടത്ത് 150 ഏക്കർ കൃഷി നശിച്ചു. കാലവർഷത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിളവ് പാടത്ത് ഉപേക്ഷിക്കുകയാണെന്ന് കർഷകർ പറയുന്നു. നെല്ല് , മുളച്ച് നശിച്ചതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഓരോ കർഷകനും ഉണ്ടായത്.

ഏനമാക്കൽ തെക്കേ കൊഞ്ചിറ, വടക്കേ കൊഞ്ചിറ കോൾ പാടങ്ങളിലായി 500 ഏക്കർ നെല്ലാണ് മഴ മൂലവും കൊയ്ത് യന്ത്രം ഇറക്കാൻ വഴിയില്ലാത്തതിനാലും നശിക്കുന്നത്. മാർച്ച്‌ മാസത്തിൽ തീർക്കേണ്ട റോഡ് പണി ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. ഇനി എന്ന് നെല്ല് കൊയ്യുമെന്നാണ് കർഷകർ ചോദിക്കുന്നത്.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഇടപെടൽ നടത്തിയാണ് കോൾ പാടങ്ങളിൽ ഇരു പൂ കൃഷി ആരംഭിച്ചത്. എന്നാൽ വിത്തിട്ട ശേഷം ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി. ഏപ്രിൽ അവസാനം കൊയ്യേണ്ട നെല്ല് മെയ്‌ അവസാനത്തിലും കൊയ്യാൻ നടപടി ഉണ്ടായില്ല. വളം, കൊയ്ത്തുകൂലി എന്നിവയിലെല്ലാം വർധനവ്‌ ഉണ്ടായതോടെ കൃഷി മുന്നോട്ട് കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. 900 രൂപക്ക് വാങ്ങിയ ഫാക്റ്റം ഫോസിന് ഇപ്പോൾ വില 1700 ആണ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News