ഹേമ കമ്മിറ്റി റിപ്പോർട്ട്; നാലാം ദിനത്തിലും മൗനം തുടർന്ന് സിനിമാ സംഘടനകൾ

സംവിധായകരുടെ സംഘടനയായ ഫെഫ്ക യോഗം ചേർന്നെങ്കിലും പ്രതികരിച്ചില്ല. താരസംഘടനയായ 'അമ്മ'യും കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല

Update: 2024-08-22 05:49 GMT

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന് നാലാം ദിനത്തിലും മൗനം തുടർന്ന് സിനിമാ സംഘടനകള്‍. സംവിധായകരുടെ സംഘടനയായ ഫെഫ്ക യോഗം ചേർന്നെങ്കിലും പ്രതികരിക്കേണ്ടെന്നായിരുന്നു തീരുമാനം. റിപ്പോർട്ടിൽ താരസംഘടനയായ 'അമ്മ'യും കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല.

റിപ്പോര്‍ട്ട് പഠിച്ച് മാത്രമേ വിശദായ മറുപടി ഉണ്ടാകൂവെന്നാണ് അമ്മയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സിനിമ മേഖലയിലെ നല്ലതിനായി സര്‍ക്കാര്‍ നടത്തുന്ന ഏത് നീക്കത്തിനും പിന്തുണയുണ്ടാകുമെന്നും സിദ്ദിഖ് പ്രതികരിച്ചിരുന്നു.

Advertising
Advertising

അതിനിടെ റിപ്പോർട്ടിൽ സിനിമ സംഘടനകള്‍ നിലപാട് പറയണമെന്ന് ആവശ്യപ്പെട്ട് നടിയും നിർമാതാവുമായ സാന്ദ്ര തോമസ് രംഗത്തെത്തി. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തെല്ലാം പരിഹാര നടപടികൾ ഈ സംഘടനകൾ എടുക്കുന്നുവെന്ന് പൊതുവേദിയില്‍ വന്ന് വ്യക്തമാക്കണമെന്നും സാന്ദ്ര സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാർ നിലപാടിനെ വിമർശിച്ച് നടി പാർവതി തിരുവോത്ത് രംഗത്ത് എത്തി. ഇരകൾ പരാതി നൽകട്ടെ എന്ന നിലപാട് സർക്കാർ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമുള്ള ആദ്യ അഭിമുഖത്തിൽ പാർവതി മീഡിയവണിനോട് പറഞ്ഞു. പവർഗ്രൂപ്പിലുള്ളവരുടെപേരുകളേക്കാൾ പ്രധാനം ഇനിയുള്ള നടപടികളെന്നും പാർവതി കൂട്ടിച്ചേർത്തു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News