ദിലീപിന് തിരിച്ചടി: എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

കേസിൽ അന്വേഷണം നടത്താൻ കൂടുതൽ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തെ എതിർത്ത് ദിലീപ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. വ്യാജ തെളിവുണ്ടാക്കാനാണ് സമയം കൂടുതൽ ചോദിക്കുന്നതെന്നും ദിലീപ് സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു.

Update: 2022-04-19 08:46 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: വധഗൂഢാലോചന കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് വിധി പറഞ്ഞത്. ഇതോടെ ഈ കേസിൽ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാം.

കേസിൽ അന്വേഷണം നടത്താൻ കൂടുതൽ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തെ എതിർത്ത് ദിലീപ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. വ്യാജ തെളിവുണ്ടാക്കാനാണ് സമയം കൂടുതൽ ചോദിക്കുന്നതെന്നും ദിലീപ് സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. കാവ്യയെയും അനൂപ്, സുരാജ് എന്നിവരെയും ചോദ്യം ചെയ്യാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. ഇനിയും തുടരന്വേഷണത്തിന് മൂന്ന് മാസം സമയമെന്നത് അനാവശ്യമാണെന്നും ദിലീപ് ഉന്നയിച്ചു.പൾസർ സുനി എഴുതിയെന്ന് പറയുന്ന കത്തിനെ പറ്റി അന്വേഷിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യവും അംഗീകരിക്കാനാവാത്തതെന്നും ദിലീപ് വ്യക്തമാക്കി. ക്രൈംബ്രാഞ്ച് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. പൊലീസ് ഉദ്യോഗസ്ഥർ കെട്ടിച്ചമച്ച കേസാണിത്. അതുകൊണ്ട് തന്നെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. ദിലീപിന്‍റെ ഈ ആവശ്യങ്ങളെല്ലാം ഹൈക്കോടതി തള്ളി.

Advertising
Advertising

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും 'പദ്മസരോവരം' എന്ന വീട്ടിലിരുന്ന് ഗൂഢാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറാണ് ഗൂഢാലോചനയെക്കുറിച്ച് നാല് വർഷത്തിന് ശേഷം വെളിപ്പെടുത്തിയത്.

പ്രതീക്ഷിച്ച വിധിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ പ്രതികരണം. തെളിവുകൾ ശക്തമായിരുന്നു. തന്നെ വ്യക്തിപരമായി മോശക്കാരനായി ചിത്രീകരിക്കാനാണ് എതിർകക്ഷി ശ്രമിച്ചത്. തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു. 27 ഓഡിയോ ക്ലിപ്പുകൾ തെളിവായി സമർപ്പിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.


Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News