ക്രിമിനൽ കേസ് പ്രതിയോട് മുൻകൂർ ജാമ്യത്തിന് ആദ്യം സെഷൻസ് കോടതിയെ സമീപിക്കാൻ ഹൈക്കോടതി

ഹൈക്കോടതി നേരിട്ട് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ സുപ്രിംകോടതി നേരത്തെ വിമർശിച്ചിരുന്നു

Update: 2025-10-28 15:03 GMT

കൊച്ചി: ക്രിമിനൽ കേസ് പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ച് ഹൈക്കോടതി. ആദ്യം സെഷൻസ് കോടതിയെ സമീപിക്കാൻ പ്രതിക്ക് കോടതി നിർദേശം നൽകി. സുപ്രിംകോടതിയുടെ വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി. ഹൈക്കോടതി നേരിട്ട് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിലായിരുന്നു സുപ്രിംകോടതിയുടെ വിമർശനം.

ക്രിമിനൽ കേസ് പ്രതിയായ മുഹമ്മദ് റസൽ മുൻകൂർ ജാമ്യാപേക്ഷയ്ക്കായി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് വിമർശന സ്വഭാവത്തിൽ സുപ്രിംകോടതിയുടെ നിർദേശം. സെഷൻസ് കോടതിയിൽ പോകുന്നതിന് പകരം നേരിട്ട് ഹൈക്കോടതിയെ സമീപിക്കുന്ന പ്രവണത കേരളത്തിൽ മാത്രമേയുള്ളൂവെന്നും ഹൈക്കോടതി ഇത് അനുവദിക്കുകയും ചെയ്യുന്നുവെന്നായിരുന്നു സുപ്രിംകോടതിയുടെ വിമർശനം. അത്തരത്തിലുള്ള ജാമ്യാപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ ഹൈക്കോടതിക്ക് തടസ്സമില്ലെന്ന് അന്ന് ചില അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു.

Advertising
Advertising

എന്നാൽ, ഇന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച കോഴിക്കോട് സ്വദേശിയുടെ അപേക്ഷ തള്ളുകയും ആദ്യം സെഷൻസ് കോടതിയെ സമീപിക്കൂവെന്ന് നിർദേശം നൽകിയിരിക്കുകയാണ്. അസാധാരണ സാഹചര്യങ്ങളിൽ ഹൈക്കോടതിക്ക് ജാമ്യാപേക്ഷകൾ പരി​ഗണിക്കാമെന്നും എന്നാൽ നിരന്തരം ഇത് ആവർത്തിക്കുന്നത് സുപ്രിംകോടതി മുമ്പ് പുറത്തിറക്കിയ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News