അഞ്ച് വർഷത്തെ നിയമപോരാട്ടം വിജയിച്ചു; വർഷ സുരേന്ദ്രന് പിഎച്ച്ഡി പ്രവേശനം നൽകാൻ ഹൈക്കോടതി ഉത്തരവ്

പിഎച്ച്ഡി പ്രവേശനത്തിൽ എസ്‌സി/എസ്ടി സംവരണം അട്ടിമറിച്ചതിനെതിരെയാണ് വർഷ കോടതിയെ സമീപിച്ചത്.

Update: 2025-07-09 17:25 GMT

കോഴിക്കോട്: അർഹതപ്പെട്ട സംവരണ സീറ്റ് ലഭിക്കാൻ ദലിത് വിദ്യാർഥിനിയായ വർഷ സുരേന്ദ്രൻ ദിശയുടെ നിയമ പിന്തുണയോടെ നയിച്ച അഞ്ച് വർഷത്തെ നിയമപോരാട്ടം വിജയം കണ്ടു. കാലടി സർവകലാശാലയിൽ മലയാള വിഭാഗത്തിൽ പിഎച്ച്ഡിക്ക് വർഷക്ക് പ്രവേശനം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.

2019-2020 വർഷത്തിൽ കാലടി സംസ്‌കൃത സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ പിഎച്ച്ഡി പ്രവേശനത്തിൽ എസ്‌സി/എസ്ടി സംവരണം അട്ടിമറിച്ചിരുന്നു. അതിനെതിരെ ദിശയുടെ നിയമ പിന്തുണയിൽ ഹൈക്കോടതിയിൽ വർഷ റിട്ട് ഹരജി ഫയൽ ചെയ്തിരുന്നു. സംവരണ അട്ടിമറി നടന്നു എന്ന് സർവകലാശാലയിലെ എസ്‌സി/എസ്ടി സെൽ കണ്ടെത്തിയിട്ടും തെറ്റ് തിരുത്താൻ സർവകലാശാല അധികൃതർ തയ്യാറായില്ല.

വർഷക്ക് അർഹമായ സീറ്റ് നൽകില്ല എന്ന നിലപാടാണ് സർവകലാശാല ആദ്യ ഘട്ടത്തിൽ ഹൈക്കോടതിയിലും സ്വീകരിച്ചത്. എന്നാൽ കോടതി പരാതിക്കാരിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നു എന്ന് മനസ്സിലാക്കിയ സർവകലാശാല സീറ്റ് നൽകാം എന്ന് നിലപാട് സ്വീകരിച്ചു. വർഷക്ക് ഈ വർഷം തന്നെ പിഎച്ച്ഡി അഡ്മിഷൻ നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News