Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷം കവര്‍ച്ച. മുളകുപൊടി എറിഞ്ഞശേഷം വീട്ടമ്മയുടെ യാണ് കവര്‍ന്നത്. ദേവിപുരം സ്വദേശിനി തങ്കമ്മയുടെ മൂന്ന് പവന്റെ മാലയാണ് മോഷ്ടിച്ചത്. മുഖം മറച്ചാണ് മോഷ്ടാവ് വീടിനുള്ളില്‍ കയറിയത്. തുടര്‍ന്ന് കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല കവരുകയായിരുന്നു. വെള്ളറട പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.