മർദിച്ചതിന് പൊലീസിൽ പരാതി നൽകിയ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു

മലപ്പുറം വഴിക്കടവ് കെട്ടുങ്ങൽ പാതാരി മുഹമ്മദ് സലീമാണ് ഭാര്യ സീനത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മദ്യലഹരിയിൽ സലീം മർദിക്കുന്നതായി സീനത്ത് പൊലീസിൽ പരാതി നൽകിയിരുന്നു.

Update: 2021-06-23 11:27 GMT

മർദിച്ചതിന് പൊലീസില്‍ പരാതി നല്‍കിയ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. മലപ്പുറം വഴിക്കടവ് കെട്ടുങ്ങൽ പാതാരി മുഹമ്മദ് സലീമാണ് ഭാര്യ സീനത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മദ്യലഹരിയിൽ സലീം മർദിക്കുന്നതായി സീനത്ത് പൊലീസിൽ പരാതി നൽകിയിരുന്നു.

മദ്യപിച്ചെത്തി ഭാര്യയെയും കുടുംബത്തെയും സലീം തല്ലുന്നത് പതിവാണ്. ഇതുസംബന്ധിച്ച് ഇതിന് മുന്‍പും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പലതവണ പൊലീസ് സലീമിനെ താക്കീത് ചെയ്തു വിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വീണ്ടും ഗാര്‍ഹിക പീഡന പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സീനത്തിനെ സലീം ആക്രമിച്ചത്.

സീനത്തിന്റെ പരാതിയില്‍ പൊലീസ് വീട്ടില്‍ എത്തി അന്വേഷിച്ചെങ്കിലും സലീമിനെ കാണാന്‍ സാധിച്ചില്ല. പൊലീസ് പോയതിന് ശേഷം വീട്ടില്‍ എത്തിയ സലീം സീനത്തിനെ ആക്രമിക്കുകയായിരുന്നു. സലീം കോടാലി കൊണ്ടാണ് ആക്രമിച്ചത്. പരിക്കേറ്റ സീനത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അക്രമം തടയാനെത്തിയ മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.  

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News