ഗോവിന്ദൻ മാഷ് ആരാണെന്ന് എനിക്കറിയില്ല, വിജേഷ് പിള്ളയെ സംരക്ഷിക്കാൻ ശ്രമിക്കുന്നു: സ്വപ്‌ന സുരേഷ്‌

അപ്രസക്തമായ ചോദ്യങ്ങളാണ് പോലീസ് ചോദിച്ചതെന്ന് സ്വപന് സുരേഷ്

Update: 2023-12-27 11:00 GMT

കണ്ണൂര്‍: വിജേഷ് പിള്ളയെ സംരക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയതെന്ന് സ്വപ്ന സുരേഷ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്. 

അപ്രസക്തമായ ചോദ്യങ്ങളാണ് ഇന്ന് പോലീസ് ചോദിച്ചതെന്ന് സ്വപന് സുരേഷ് പറഞ്ഞു. തന്നെ മനഃപൂർവം കുടുക്കാനാണ് ശ്രമം. എം.വി ഗോവിന്ദൻ ആരാണെന്ന് അറിയില്ല. വിജേഷ് പിള്ള തന്നെ വന്നു കണ്ടതിന് തെളിവുണ്ട്. ഇ.ഡിയിൽ ആരുമായിട്ടാണ് സൗഹൃദം എന്ന് ചോദിച്ചു- സ്വപ്ന പറഞ്ഞു. 

Advertising
Advertising

മറ്റുള്ള ഏജൻസികൾക്ക് കൊടുത്ത തെളിവ് കേരള പോലീസിന് കൈമാറില്ല. അവസാനം വരെ നീതിക്കായി പോരാടും. ജീവന് ഭീഷണിയുണ്ടെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു. 

നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ പരാതിയിൽനിന്ന് പിന്മാറാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിജേഷ് പിള്ള വഴി സ്വാധീനിക്കാൻ ശ്രമിച്ചെന്നും 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം.

ഫേസ്ബുക്ക് ലൈവിലൂടെ ഉന്നയിച്ച ആരോപണത്തിനെതിരെ സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് നൽകിയ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് സ്വപ്നക്കെതിരെ കേസെടുത്തത്. 

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News