ഐ.സി.യു പീഡനം: കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി യുവതി

ഭരണാനുകൂല സംഘടനയുടെ നേതൃത്വത്തിൽ പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും പരാതിക്കാരി ആരോപിച്ചു

Update: 2023-08-13 00:44 GMT

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐ.സി.യുവിൽ യുവതിയെ പീഡിപ്പിച്ച കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി പീഡനത്തിനിരയായ യുവതി. പ്രതികളെ സംരക്ഷിക്കുന്നതിനു വേണ്ടി ഭരണപക്ഷ യൂണിയൻ ഇടപെടലുണ്ടെന്നും യുവതി ആരോപിച്ചു.

പീഡനമായി ബന്ധപ്പെട്ട് ജോയിന്റ് ഡി.എം.ഇ ഡോ. ഗീതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് ശേഷം കേസുമായി ഒരു ബന്ധവുമില്ലാത്തവരോട് മൊഴി നൽകാനാണ് ഡി.എം.ഇ ആവശ്യപ്പെട്ടിട്ടുള്ളത്. ആഗസ്റ്റ് 14, 16 തിയതികളിൽ തിരുവനന്തപുരത്തെത്താനാണ് നിർദേശം. ഭരണാനുകൂല സംഘടനയുടെ നേതൃത്വത്തിൽ പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും പരാതിക്കാരി ആരോപിച്ചു

യുവതിക്ക് അനുകൂലമായി നിലപാടെടുത്ത നഴ്‌സിനെ ഭീഷണിപ്പെടുത്തിയ യൂണിയൻ നേതാവിനോടും തിരുവനന്തപുരത്ത് ഹാജരാകാൻ ഡി.എം.ഇ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും വേണ്ടിയാണെന്ന് പരാതിക്കാരി ആരോപിച്ചു. നീതി ഉറപ്പാക്കുന്നതിന് വേണ്ടി അടുത്ത ആഴ്ച മുഖ്യമന്ത്രിയെ കാണാനൊരുങ്ങുകയാണ് പീഡനത്തിനിരയായ യുവതി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News