ഇടപ്പള്ളിയില്‍ യുവാവിനെ അടിച്ചു കൊന്ന കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

ഓട്ടോ ഡ്രൈവറായ ഇടപ്പള്ളി നോര്‍ത്ത് സ്വദേശി കൃഷ്ണകുമാറാണ് കൊല്ലപ്പെട്ടത്. എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറായ കുന്നുംപുറം സ്വദേശി ബിജോയ്, നെട്ടൂര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്.

Update: 2021-07-06 15:33 GMT

ഇടപ്പള്ളി പീലിയോട് യുവാവിനെ കമ്പിവടികൊണ്ട് അടിച്ചുകൊന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇടപ്പള്ളി കുന്നുംപുറം സ്വദേശി സുബീഷ് ആണ് അറസ്റ്റിലായത്. ഇതോടെ പൊലീസ് ഉദ്യോഗസ്ഥനടക്കം കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

ഓട്ടോ ഡ്രൈവറായ ഇടപ്പള്ളി നോര്‍ത്ത് സ്വദേശി കൃഷ്ണകുമാറാണ് കൊല്ലപ്പെട്ടത്. എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറായ കുന്നുംപുറം സ്വദേശി ബിജോയ്, നെട്ടൂര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ ആയിരുന്നു കൊലപാതകം. പുഴക്കടവിലിരുന്ന് മദ്യപിക്കുന്നതിനിടെ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കൃഷ്ണകുമാറും ഫൈസലും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ബഹളം കേട്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News