ജലനിരപ്പുയരുന്നു; ഇടുക്കി ഡാം വീണ്ടും തുറന്നേക്കും

ജലനിരപ്പുയർന്നതിനെ തുടർന്ന് ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തുലാവർഷം ശക്തിപ്രാപിച്ച് നിൽക്കുന്നതിനാലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയരുന്നുണ്ട്.

Update: 2021-11-12 12:07 GMT

ഇടുക്കി ഡാം വീണ്ടും തുറക്കാൻ സാധ്യത. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ തുറന്നേക്കുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. നാളെ വൈകുന്നേരമോ, മറ്റന്നാൾ രാവിലെയോ ആയിരിക്കും തുറക്കുക. നൂറ് ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കാൻ ഉദ്ദേശിക്കുന്നത്. അന്തിമ തീരുമാനം പിന്നീടുണ്ടാവും.

ജലനിരപ്പുയർന്നതിനെ തുടർന്ന് ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തുലാവർഷം ശക്തിപ്രാപിച്ച് നിൽക്കുന്നതിനാലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ അതീവജാഗ്രത പുലർത്തണമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News