യുഡിഎഫിനെ മികച്ച ഭൂരിപക്ഷത്തോടെ ഭരണത്തിൽ എത്തിച്ചില്ലെങ്കിൽ വനവാസത്തിന് പോകും: വി.ഡി സതീശൻ

'വെള്ളാപ്പള്ളി ആർക്കുവേണ്ടിയാണ് പറയുന്നത് എന്ന് എനിക്ക് അറിയാം'

Update: 2025-07-28 12:29 GMT
Editor : നബിൽ ഐ.വി | By : Web Desk

കൊച്ചി: യുഡിഎഫിനെ മികച്ച ഭൂരിപക്ഷത്തോടെ ഭരണത്തിൽ എത്തിച്ചില്ലെങ്കിൽ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളാപ്പള്ളി ആർക്കുവേണ്ടിയാണ് പറയുന്നത് എന്ന് തനിക്ക് അറിയാം. താൻ ശ്രീനാരായണ ദർശനങ്ങളിൽ വിശ്വസിക്കുന്നവനാണ്. 90 വയസിന് അടുത്തെത്തിയ വെള്ളാപ്പള്ളിക്ക് അതേ ഭാഷയിൽ മറുപടി നൽകാനില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.

98 സീറ്റ് യുഡിഎഫിന് കിട്ടിയാല്‍ രാജിവെക്കുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. അപ്പോള്‍ 97 വരെ യുഡിഎഫിന് ലഭിക്കുമെന്ന് അദ്ദേഹത്തിന് യാതൊരു സംശയവുമില്ല. കഠിനാധ്വാനത്തിലൂടെ 100 ലധികം സീറ്റ് നേടും. യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയവനവാസത്തിന് പോകും. പിന്നെ എന്നെ കാണില്ല. വെല്ലുവിളിയൊന്നുമില്ല. അത്രയേ ഇക്കാര്യത്തില്‍ പറയാനുള്ളൂവെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News