കാപ്പാ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊന്നു

പൊലീസ് സ്റ്റേഷന് നൂറ് മീറ്റര്‍ അകലെയാണ് സംഭവം നടന്നത്

Update: 2023-02-26 08:32 GMT

കൊല്ലം: കൊല്ലത്ത് കാപ്പാ കേസിലെ പ്രതിയെ നടുറോഡിൽ വച്ച് കുത്തിക്കൊന്നു. കുന്നിക്കോട് സ്വദേശി റിയാസാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം പ്രതി ശിഹാബ് കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്നലെ രാത്രി 11 മണിയോടെ കുന്നിക്കോട് പട്ടായി റോഡിൽ വച്ചാണ് ശിഹാബ് റിയാസിനെ കൊലപ്പെടുത്തിയത്. ഇറച്ചികച്ചവടം നടത്തുന്ന ഇരുവരും തമ്മിൽ ഇറച്ചിക്കട ലേലവുമായി ബന്ധപ്പെട്ട വാക്കേറ്റമുണ്ടായിരുന്നു.



കഴിഞ്ഞ ആഴ്ച റിയാസ് ഷിഹാബിനെ ആക്രമിക്കുകയും കുത്തി പരിക്കേൽപ്പിക്കയും ചെയ്തു. ഇതേ തുടർന്നുള്ള വൈര്യാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ശരീരമാസകലം വെട്ട് ഏറ്റ റിയാസിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത് പ്രതിയായ ഷിഹാബ് പൊലീസിൽ കീഴടങ്ങി. കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ നിന്നും 100 മീറ്റർ മാത്രം അകലെയായിരുന്നു സംഭവം.

Advertising
Advertising



Full View



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News