ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം: ബെയ്ലിൻ ദാസിനെ ബാർ അസോസിയേഷനിൽ നിന്ന് പുറത്താക്കി

സംഭവത്തിൽ ഇരയ്‌ക്കൊപ്പമാണെന്ന് ബാർ അസോസിയേഷൻ പ്രസിഡൻറ് പള്ളിച്ചൽ പ്രമോദ്

Update: 2025-05-13 14:02 GMT
Editor : സനു ഹദീബ | By : Web Desk

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച സംഭവത്തിൽ ബെയ്ലിൻ ദാസിനെ ബാർ അസോസിയേഷനിൽ നിന്ന് പുറത്താക്കി. നടന്ന സംഭവങ്ങളെക്കുറിച്ച് ബെയ്ലിൻ ദാസ് ബാർ കൗൺസിലിൽ റിപ്പോർട്ട് ചെയ്യണം. ഇന്ന് ഉച്ചയോടെയാണ് വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്ലിൻ ദാസ് അതിക്രൂരമായി മർദ്ദിച്ചത്.

സംഭവത്തിൽ ഇരയ്‌ക്കൊപ്പമാണെന്ന് ബാർ അസോസിയേഷൻ പ്രസിഡൻറ് പള്ളിച്ചൽ പ്രമോദ് പറഞ്ഞു. ഇരയ്ക്ക് നീതി നേടികൊടുക്കാൻ ഒപ്പം നിൽക്കും. ബെയ്‌ലിൻ ദാസിനെ പുറത്താക്കിയത് താത്കാലികമായി. അന്വേഷണത്തിനുശേഷം തുടർനടപടികൾ സ്വീകരിക്കും. ബാർ അസോസിയേഷൻ പ്രതിനിധികൾ തങ്ങളോട് തട്ടിക്കയറി എന്നുള്ള അഭിഭാഷകയുടെ പരാതിയെ കുറിച്ച് അറിയില്ല എന്നും അസോസിയേഷൻ വ്യക്തമാക്കി.

യുവതിയുടെ മുഖത്ത് ഗുരുതരപരുക്കേറ്റിട്ടുണ്ട്. അഭിഭാഷകൻ മോപ്സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്ന് ശ്യാമിലി ആരോപിച്ചിരുന്നു. അഭിഭാഷക ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News