ഹർത്താൽ ദിനത്തിൽ പൊലീസുകാരെ വാഹനമിടിച്ച സംഭവം: സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

പൊലീസിനെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി ഷംനാദിനെതിരെ കേസെടുത്തിരുന്നു

Update: 2022-09-24 14:28 GMT
Editor : ijas

കൊല്ലം: ഹർത്താൽ ദിനത്തിൽ പൊലീസുകാരെ വാഹനമിടിച്ച സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. പള്ളിമുക്കിലൂടെ ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന ഹർത്താൽ അനുകൂലി കൂട്ടിക്കട സ്വദേശി ഷംനാദിനെ പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ അപകടമുണ്ടാകുന്നതാണ് ദൃശ്യം. പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരുടേയും ഷംനാദിന്‍റെയും ബൈക്കുകള്‍ കൂട്ടിയിടിച്ചു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. മറ്റ് പൊലീസുകാര്‍ ഷംനാദിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും വേഗത്തിൽ ബൈക്കോടിച്ച് രക്ഷപ്പെട്ടു. പൊലീസിനെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി ഷംനാദിനെതിരെ കേസെടുത്തിരുന്നു.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News