Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: സംസ്ഥാനത്തെ ബലഹീനമായ സ്‌കൂള്‍ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നല്‍കാന്‍ മുഖ്യമന്ത്രി വിളിച്ച സ്‌കൂള്‍ സുരക്ഷായോഗത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം.
പൊളിച്ചു മാറ്റേണ്ടവ, അറ്റകുറ്റപ്പണി നടത്തേണ്ടവ എന്നിവ വേര്‍തിരിച്ച് നല്‍കാനാണ് നിര്‍ദ്ദേശം. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങള്‍ പണിയും വരെ ക്ലാസ് നടത്താനുള്ള സൗകര്യം തദ്ദേശ വകുപ്പും പിടിഎയും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നൊരുക്കണം. അണ്‍ എയ്ഡഡ് സ്‌കൂളുകളിലും സുരക്ഷാ പരിശോധന നടത്താനാണ് നിര്‍ദ്ദേശം.
അപകടാവസ്ഥയിലുള്ള പൊതുകെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താന്‍ സോഫ്റ്റ് വെയര്‍ ഉണ്ടാക്കും. ഇലക്ട്രിക് കാര്യങ്ങള്‍ പരിശോധിക്കാന്‍ ചീഫ് ഇലക്ട്രിക്കല്‍ ഓഫീസര്‍, തദ്ദേശ സ്വയം ഭരണം, പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍മാര്‍ ചേര്‍ന്ന പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശം.