കോഴിക്കോട്ട് റഷ്യന്‍ യുവതിക്ക് പരിക്കേറ്റ സംഭവം; വനിതാകമ്മീഷന്‍ കേസെടുത്തു

ആൺസുഹൃത്തിൻറെ ഉപദ്രവത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടിയതെന്നാണ് ലഭിച്ച വിവരം

Update: 2023-03-24 02:07 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: കൂരാച്ചുണ്ടിൽ വെച്ച് റഷ്യൻ യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുത്ത് വനിതാ കമ്മീഷൻ. കൂരാച്ചുണ്ട് പൊലീസിനോട് റിപ്പോർട്ട് തേടി. യുവതിയുടെ മൊഴി ഇന്നെടുക്കും. ആൺസുഹൃത്തിന്റെ ഉപദ്രവത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടിയതെന്ന് സൂചന.

പരിക്കേറ്റ റഷ്യൻ യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ദ്വിഭാഷിയുടെ സഹായത്തോടെയാണ് മൊഴിയെടുക്കുക. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂരാചുണ്ട് പൊലീസാണ് കഴിഞ്ഞ ദിവസം രാത്രി ഇവരെ മെഡിക്കൽ കോളേജിലെത്തിച്ചത്.

ആൺസുഹൃത്തിൻറെ ഉപദ്രവത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടിയതെന്നാണ് ലഭിച്ച വിവരം. കയ്യിൽ മുറിവേറ്റപാടുമുണ്ട്. യുവതി മെഡിക്കൽ കോളേജിലെ ഐ.സി.യുവിൽ ചികിത്സയിലാണ്. ഇവരുടെ ആൺ സുഹൃത്തിനെ ഇതുവരെ കണ്ടെത്താനായില്ല. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് നിഗമനം. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം കേസെടുക്കും.

Advertising
Advertising

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News