'മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ പൂർവ്വകാല ചരിത്രം മറക്കരുത്': മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ്

മുൻ എംഎൽഎ ആയിരുന്ന സംവിധായകനെതിരെ ലഭിച്ച പരാതി എത്ര ദിവസം പൂഴ്ത്തിവച്ചുവെന്നും വി.ഡി സതീശൻ ചോദിച്ചു

Update: 2025-12-10 10:22 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ പൂർവ്വകാല ചരിത്രം മറക്കരുതെന്ന് വി.ഡി സതീശൻ. രാഹുൽ മാങ്കുട്ടത്തിന്റെ കേസിൽ ആരും സ്വീകരിച്ചിട്ടില്ലാത്ത നടപടി കോൺഗ്രസ് സ്വീകരിച്ചു. ആദ്യ പിണറായി മന്ത്രിസഭയിലെ രണ്ടുപേർ കാട്ടിയ വിക്രിയകൾ മുഖ്യമന്ത്രി മറന്നോവെന്നും ചോദ്യം.

ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട രണ്ടുപേർ ഇപ്പോഴും മുഖ്യമന്ത്രിക്കൊപ്പം ഇല്ലേ. മുൻ എംഎൽഎ ആയിരുന്ന സംവിധായകനെതിരെ ലഭിച്ച പരാതി എത്ര ദിവസം പൂഴ്ത്തി വച്ചു. പൊലീസിന് കൈമാറാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വൈകിയതെന്താണെന്നും വി.ഡി സതീശൻ ചോദിച്ചു. 

Advertising
Advertising

വിഴിഞ്ഞം പദ്ധതിയിൽ അഴിമതി ഇല്ലെന്ന  രാമചന്ദ്രൻ നായർ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടിയോട് പിണറായി മാപ്പ് പറയുമോ. തുരങ്കപാതയെ താൻ എതിർത്തിട്ടില്ല. പാരിസ്ഥിതിക പഠനം നടത്താത്തത് ആണ് എതിർത്തത്. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാതെ തീരദേശ ഹൈവേ നടപ്പിലാക്കുന്നതിനെയാണ് താനെതിർത്തത്. അതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. ക്ഷേമ പെൻഷൻ, മാസങ്ങളോളം മുടങ്ങിയ പെൻഷൻ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ നൽകുന്നതിനെയാണ് വിമർശിച്ചത്. ദേശീയപാത മരണക്കെണിയായിട്ടും എന്താണ് കേന്ദ്രസർക്കാരിനെ വിമർശിക്കാത്തതെന്നും ചോദ്യം.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News