കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാക്കൾ മേട്ടുപ്പാളയത്ത് പിടിയിൽ

കാസർകോട് സ്വദേശികളായ കെ.പി അബൂബക്കർ, അബൂബക്കർ സിദ്ധീഖ്, ഷാജിദ് എന്നിവരാണ് പിടിയിലായത്

Update: 2025-11-23 07:32 GMT

എറണാകുളം: അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ മേട്ടുപ്പാളയത്ത് പിടിയിൽ. കാസർകോട് സ്വദേശികളായ കെ.പി അബൂബക്കർ, അബൂബക്കർ സിദ്ധീഖ്, ഷാജിദ് എന്നിവരാണ് പിടിയിലായത്. 2023ൽ നെട്ടൂർ സ്വദേശിയുടെ സ്വിഫ്റ്റ് കാർ മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. മോഷ്ടിച്ചതിന് ശേഷം ഇവർ കാർ പൊളിച്ചുവിട്ടു. എന്നാൽ പ്രതികളിലൊരാൾ കാറിനകത്തുണ്ടായിരുന്ന ഫോൺ സിം മാറ്റി ഉപയോഗിക്കുകയും തുടർന്ന് ഈ ഫോൺ കേന്ദ്രികരിച്ചു നടത്തിയ ആന്വേഷണത്തിൽ പിടിക്കപെടുകയായിരുന്നു. 

കേരളത്തിൽ നിന്ന് മോഷ്ടിച്ചു കൊണ്ടുപോകുന്ന കാറുകൾ മേട്ടുപ്പാളയത്ത് കൊണ്ടുപോയി പൊളിച്ചു വിൽക്കുന്ന രീതിയാണ് ഇവർക്കുണ്ടായിരുന്നത്‌. മോഷണത്തിന് പുറമെ ചന്ദനക്കടത്ത്, ലഹരിക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിലും ഇവർ പ്രതികളാണ്. മേട്ടുപ്പാളയത്ത് വെച്ച് പിടിയിലായ ഇവരെ പനങ്ങാട് സ്റ്റേഷനിലെത്തിച്ച് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.

Advertising
Advertising

2005 മുതൽ നിരവധി കേസുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിയിലായവർ മോഷണത്തിന് പുറമെ സ്വർണക്കടത്തിലും ലഹരിക്കേസുകളിലും പ്രതികളാണെന്നും ഒന്നാം പ്രതിയായ കെ.പി അബൂബക്കറിനെതിരെ കേരളത്തിലും തമിഴ്നാട് അതിർത്തിയിലും 25 ഓളം കേസുകളുണ്ടെന്നും പനങ്ങാട് സിഐ വിപിൻ ദാസ് പറഞ്ഞു. രണ്ടാം പ്രതി അബൂബക്കർ സിദ്ധീഖ് എംഡിഎംഎയുടെ ഉപയോഗവും കടത്തും, മോഷണക്കേസും ഉൾപ്പെടെയുള്ള കേസുകളിലും മൂന്നാം പ്രതി ഷാജിദ് ചന്ദനക്കള്ളക്കടത്ത്, വാഹന മോഷണം, വാഹനം പൊളിച്ചുവിൽക്കൽ ഉൾപ്പെടയുള്ള കേസുകളിൽ പ്രതികളാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News