ലാവലിൻ ഇടപാടിൽ പണമുണ്ടാക്കിയത് പിണറായി അല്ല, പാർട്ടി: കെ.സുധാകരൻ

''ലാവലിന്‍ കേസില്‍ വിധി പറയരുതെന്ന് ഭരണകൂടത്തിന്റെ നിര്‍ദേശമുണ്ട്. കേസില്‍ വിധി പറയാന്‍ ജഡ്ജിമാര്‍ക്ക് ഭയമാണ്''

Update: 2023-11-09 07:36 GMT
കെ.സുധാകരന്‍-പിണറായി വിജയന്‍

തൃശൂര്‍: ലാവലിൻ ഇടപാടില്‍ പണമുണ്ടാക്കിയത് പിണറായി വിജയനല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. പാർട്ടിയാണ് പണമുണ്ടാക്കിയത് എന്നാണ് തനിക്ക് കിട്ടിയ അറിവെന്നും കെ.സുധാകരൻ തൃശൂരിൽ പറഞ്ഞു. 

ലാവലിന്‍ കേസില്‍ വിധി പറയരുതെന്ന് ഭരണകൂടത്തിന്റെ നിര്‍ദേശമുണ്ട്. കേസില്‍ വിധി പറയാന്‍ ജഡ്ജിമാര്‍ക്ക് ഭയമാണെന്നും കെ സുധാകരന്‍ പറഞ്ഞു. തൃശൂർ ജില്ലാ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് സുധാകരന്റെ പരാമർശം. 

അതേസമയം കോൺഗ്രസ് പ്രവർത്തകർക്ക് മുന്നറിയിപ്പുമായി കെ സുധാകരൻ നല്‍കി. ''സംഘടനാ ശേഷി ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇടത്പക്ഷം എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവർത്തിക്കുന്നത്. അവരുടെ മുന്നിൽ കോൺഗ്രസ് ഒന്നുമല്ലാതെയായി പോകുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തിലും കോൺഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്തണമെന്നും കെ.സുധാകരൻ പറഞ്ഞു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News