ചെങ്കോട്ട ആക്രമണം: കെ.സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ വക്കീൽ നോട്ടീസയച്ച് ജമാഅത്തെ ഇസ്‌ലാമി
ജമാഅത്തെ ഇസ്‌ലാമിക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അഡ്വ. അമീൻ ഹസൻ മുഖേനയാണ് നോട്ടീസയച്ചത്
Update: 2025-12-05 10:46 GMT
കോഴിക്കോട്: 'ചെങ്കോട്ടയിൽ ബോംബ് വെച്ചത് ജമാഅത്തെ ഇസ്‌ലാമിയാണ്'' എന്ന ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസയച്ചു. മനോരമ ന്യൂസ് നവംബർ 30ന് കൊച്ചിയിൽ സംഘടിപ്പിച്ച ഹോർത്തൂസിലെ 'അമരത്തും അകലത്തും' പരിപാടിയിലാണ് സുരേന്ദ്രൻ വിദ്വേഷ പരാമർശം നടത്തിയത്.
ജമാഅത്തെ ഇസ്‌ലാമിക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അഡ്വ. അമീൻ ഹസൻ മുഖേനയാണ് നോട്ടീസയച്ചത്.