'കേരളത്തിലെ ജെ.ഡി.എസ് എൻ.ഡി.എയുടെ ഭാഗമാകില്ല'; മാത്യു.ടി.തോമസ്

പുതിയ ലയനം തീരുമാനിക്കാൻ ഒക്ടോബർ 7ന് സംസ്ഥാന കമ്മിറ്റി യോഗം ചേരും

Update: 2023-09-22 11:40 GMT
Advertising

തിരുവനന്തപുരം: കേരളത്തിലെ ജെ.ഡി.എസ് എൻ.ഡി.എയുടെ ഭാഗമാകില്ലെന്ന് സംസ്ഥാന പ്രസിഡൻറ് മാത്യു.ടി.തോമസ്. പുതിയ ലയനം തീരുമാനിക്കാൻ ഒക്ടോബർ 7ന് സംസ്ഥാന കമ്മിറ്റി യോഗം ചേരും.

കൂറുമാറ്റ നിരോധനിയമം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ ജെ.ഡി.എസിന് പുതിയ പാർട്ടി രൂപികരിക്കാൻ ആവില്ല. ആർ.ജെ.ഡിയിൽ ലയിക്കണമെന്നാണ് മന്ത്രി കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടത്. എന്നാൽ എൽ.ജെ.ഡി ആർ.ജെ.ഡിയുമായി ലയിച്ച സാഹചര്യത്തിൽ ആ നീക്കം ഗുണകരമാവില്ലെന്നാണ് വിലയിരുത്തൽ.

നിതീഷ് കുമാർ യാദവിന്‍റെ പാർട്ടിയുമായി ലയിക്കണമെന്നാണ് നീലലോഹിതദാസൻ നാടാർ നിർദേശിച്ചത് എന്നാൽ അടിക്കിടെ നിലപാട് മാറ്റുന്ന നിതീഷിനോടൊപ്പം ചേരുന്നത് ആത്മഹത്യാപരമാണെന്നാണ് പാർട്ടി നിലാപാട്. അഖിലേഷ് യാദവിന്‍റെ എസ്.പിയോടൊപ്പം പോകാനാണ് നിലവിൽ ജെ.ഡി.എസ് കേരളഘടകം ആലോചിക്കുന്നത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News