കൊല്ലത്ത് കെ റെയിലിന് സ്റ്റേഷൻ സ്ഥാപിക്കാൻ കണ്ടെത്തിയത് പാടശേഖരം

ജില്ലയിലെ പ്രധാന ജലസ്രോതസ്സാണ് പദ്ധതിക്കായി നികത്തേണ്ടി വരുന്നത്

Update: 2022-01-20 01:08 GMT
Editor : ലിസി. പി | By : Web Desk

കെ റെയിലിന് കൊല്ലത്ത് സ്റ്റേഷൻ സ്ഥാപിക്കാൻ കണ്ടെത്തിയത് പാടശേഖരം. മൂന്നു വില്ലേജുകളിലായി 87 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. പാടം നികത്തിയതിന് സ്വകാര്യവ്യക്തിയിൽ നിന്ന് രണ്ടുകോടി രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവിട്ടതും ഈ മേഖലയിലാണ്.

തൃക്കോവിൽവട്ടം, വടക്കേവിള, തഴുത്തല വില്ലേജുകളിൽ ഉൾപ്പെടുന്ന പെരുങ്കുളം ഏലാ പാടശേഖരം. ഒരുകാലത്തെ ഇവിടുത്തെ നെല്ലറയായിരുന്നു. ഇവിടുത്തെ ഏക്കർ കണക്കിന് സ്ഥലത്താണ് കെ റെയിലിന്റെ കൊല്ലത്തെ സ്റ്റേഷനും അനുബന്ധ സൗകര്യങ്ങളും സ്ഥാപിക്കാൻ ഒരുങ്ങുന്നത്. 2021 ഒക്ടോബർ 30ന് പ്രസിദ്ധീകരിച്ച ഉത്തരവ് പ്രകാരം ഏറ്റെടുക്കുന്ന വസ്തുവിന്റെ സർവേ നമ്പർ പരിശോധിക്കുമ്പോൾ മിക്ക സ്ഥലങ്ങളും വെളളക്കെട്ടുളളതാണ്. ജില്ലയിലെ പ്രധാന ജലസ്രോതസായ പെരുങ്കുളം ഏലായും ഇതുവഴിയുളള തോടും ഇതിൽ ഉൾപ്പെടുന്നു. വെളളക്കെട്ടുളള പ്രദേശങ്ങൾ നികത്തിയെടുക്കുന്നത് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന് ഈ മേഖലയിൽ ഉള്ളവർ പറയുന്നു.

Advertising
Advertising

കെ റെയിൽ ഹരിത പദ്ധതിയല്ല എന്നതിന് ഏറ്റവും വലിയ തെളിവാണ് കൊല്ലത്തെ ഈ സ്ഥലമെന്ന് സമരസമിതിയംഗം പ്രശാന്ത് പറഞ്ഞു. ഇത്രയും വലിയ തണ്ണീർ തടം നികത്തുമ്പോൾ അതെങ്ങനെ ഹരിത പദ്ധതിയാകുമെന്നും സമരസമിതിക്കാർ ചോദിക്കുന്നു. പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന സ്ഥലങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക തുടരുകയാണ്. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ സർവേ നമ്പറുകൾ പുറത്തുവന്നെങ്കിലും സർവേ നമ്പറിനൊപ്പം സബ് ഡിവിഷൻ നമ്പർ ഉൾപ്പെടുത്താത്തതിനാൽ ഭൂമി ഏറ്റെടുക്കുമോ എന്ന ആശങ്കയിലാണ് സ്ഥലം ഉടമകൾ.

Full View
Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News