എ.കെ.ജി സെന്‍ററിന് നേരെ നടന്ന ആക്രമണം ഇ.പി ജയരാജന്‍റെ തിരക്കഥ: കെ.സുധാകരന്‍

നിരവധി ക്രിമിനലുകളുമായി ഇ.പിക്ക് ബന്ധമുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു

Update: 2022-07-01 04:23 GMT
Editor : Jaisy Thomas | By : Web Desk

കണ്ണൂര്‍: എ.കെ.ജി സെന്‍ററിനു നേരെയുള്ള ആക്രമണത്തിന് പിന്നില്‍ ഇ.പി ജയരാജനാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍. ജയരാജന്‍റെ തിരക്കഥയിലൊരുങ്ങിയ രാഷ്ട്രീയ നാടകമാണെന്നും അദ്ദേഹം ആരോപിച്ചു. നിരവധി ക്രിമിനലുകളുമായി ഇ.പിക്ക് ബന്ധമുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

രാഹുൽ വരുമ്പോള്‍ സാമാന്യ ബുദ്ധിയുള്ള ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ഇങ്ങനെ ചെയ്യുമോ? അതിന്‍റെ രാഷ്ട്രീയ പരിണിതഫലം മനസിലാക്കാവുന്നതല്ലേ. എ.കെ.ജി സെന്‍ററിലെ സിസിടിവി ദൃശ്യങ്ങളിൽ ഇത് ഉൾപ്പെട്ടിട്ടില്ലേ എന്നും സുധാകരന്‍ ചോദിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം ചർച്ചയാകാതിരിക്കാനുള്ള ശ്രമമാണിത്. കേരളത്തിൽ കലാപം അഴിച്ചു വിടാൻ സി.പിഎം ശ്രമിക്കുകയാണ്. കലാപം സ്രഷ്ടിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ഉയർന്ന ആരോപണങ്ങൾ വഴി തിരിച്ചുവിടാനാണ് ശ്രമം.

Advertising
Advertising

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഘം തന്നെയാണ് എ.കെ.ജി സെന്‍ററിന് നേരെ പടക്കം എറിഞ്ഞത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സി.പി.എമ്മിന്‍റെ ക്വട്ടേഷൻ സംഘം ആണ് ആക്രമണത്തിന് പിന്നിൽ. സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി 11.30ഓടെയാണ് എ.കെ.ജി സെന്‍ററിനു നേരെ ബോംബേറുണ്ടായത്. പ്രധാന കവാടത്തിൽ പൊലീസ് കാവൽ നിൽക്കെയാണ് തൊട്ടടുത്ത ഗേറ്റിന് നേരെ ബോംബ് എറിഞ്ഞത്. ബൈക്കിലെത്തിയാളാണ് ബോംബെറിഞ്ഞത്. ഇതിന് മുൻപ് മറ്റൊരാൾ സ്കൂട്ടറിൽ വന്ന് നിരീക്ഷിച്ചു തിരിച്ചു പോകുന്നതും സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ശബ്ദം കേട്ടാണ് നേതാക്കളടക്കമുള്ളവർ ഓടിയെത്തിയത്. കോൺഗ്രസാണ് ബോംബാക്രമണത്തിന് പിന്നിലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ആരോപിച്ചു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News