പടക്കം വാങ്ങുന്നതിൽ നിന്നും പൊട്ടിക്കുന്നതിൽ നിന്നും ഇ.പി ജയരാജനെ വിലക്കണം: കെ സുധാകരന്‍

സ്വർണ കള്ളക്കടത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സി.പി.എം എകെജി സെന്‍ററിന് പടക്കമെറിഞ്ഞതെന്ന് കെ സുധാകരന്‍

Update: 2022-07-24 02:35 GMT

പി.കെ ശ്രീമതിക്ക് മികച്ച നടിക്കും ഇടതുമുന്നണി കൺവീനർക്ക് മികച്ച ഹാസ്യനടനും അവാർഡുകൾ നൽകിയ ശേഷം വേണം എകെജി സെന്‍റര്‍ ആക്രമണ കേസന്വേഷണം അവസാനിപ്പിക്കാനെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. വിമാനക്കമ്പനി യാത്രാവിലക്ക് ഏർപ്പെടുത്തിയത് പോലെ, "പടക്കം" വാങ്ങുന്നതിൽ നിന്നും പൊട്ടിക്കുന്നതിൽ നിന്നും ഇ.പി ജയരാജനെ വിലക്കാൻ നാട്ടിലെ കോടതികൾ തയ്യാറാകണം. സ്വർണ കള്ളക്കടത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സി.പി.എം എകെജി സെന്‍ററിന് പടക്കമെറിഞ്ഞതെന്നും കെ സുധാകരന്‍ ഫേസ് ബുക്കില്‍‌ കുറിച്ചു.

അഭിമാന ബോധമുള്ളവർക്ക് കേരളാ പൊലീസിൽ തുടരാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ മൂർച്ച ഏറുന്നതനുസരിച്ച് സി.പി.എം അണികളില്‍ ആരെ വേണമെങ്കിലും രക്തസാക്ഷിയാക്കി ശ്രദ്ധ തിരിക്കാൻ മടിക്കാത്ത രാക്ഷസൻമാരാണ് സി.പി.എം നേതൃത്വത്തിൽ ഉള്ളത്. സ്വന്തം ഓഫീസ് കത്തിച്ചും ഇരവാദം കളിക്കാൻ മുതിരുന്നവർക്ക് ഒന്നിനും മടിയുണ്ടാകില്ല. പിണറായി വിജയനോളം കള്ളനായ മറ്റൊരു രാഷ്ട്രീയ നേതാവിനെ കേരളം കണ്ടിട്ടില്ലെന്നും കെ സുധാകരന്‍ കുറിച്ചു.

Advertising
Advertising

കുറിപ്പിന്‍റെ പൂര്‍ണരൂപം

അഭിമാന ബോധമുള്ളവർക്ക് കേരളാ പൊലീസിൽ തുടരാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആ അവസ്ഥ നാട്ടിൽ ഉണ്ടാക്കുന്നത് ആഭ്യന്തര മന്ത്രിക്കസേരയിൽ ഇരിക്കുന്ന ആളാണെന്നത് നിരാശാജനകമാണ് .

വിമാനക്കമ്പനി യാത്രാവിലക്കേർപ്പെടുത്തിയത് പോലെ, ഇനിയുള്ള കാലം "പടക്കം" വാങ്ങുന്നതിൽ നിന്നും പൊട്ടിക്കുന്നതിൽ നിന്നും എല്‍.ഡി.എഫ് കൺവീനറെ വിലക്കാൻ നാട്ടിലെ കോടതികൾ തയ്യാറാകണം. അങ്ങനെയെങ്കിലും സി.പി.എം ഓഫീസ് ജീവനക്കാർക്ക് ജീവഭയമില്ലാതെ അവിടങ്ങളിൽ പണിയെടുക്കാമല്ലോ. അടുത്തുള്ള നേതാക്കന്മാർക്ക് കുലുങ്ങാതെ പുസ്തകം വായിക്കുകയും ചെയ്യാം!

സി.പി.എമ്മിൽ പ്രവർത്തിക്കുന്ന ഓരോരുത്തരോടും അല്പം ശ്രദ്ധയോടുകൂടി ജീവിക്കാൻ മാത്രമാണ് ഞങ്ങൾക്ക് പറയാനുള്ളത്. സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ മൂർച്ച ഏറുന്നതനുസരിച്ച് നിങ്ങളിൽ ആരെ വേണമെങ്കിലും രക്തസാക്ഷിയാക്കി ശ്രദ്ധ തിരിക്കാൻ മടിക്കാത്ത രാക്ഷസൻമാരാണ് സി.പി.എം നേതൃത്വത്തിൽ ഉള്ളത്. സ്വന്തം ഓഫീസ് കത്തിച്ചും ഇരവാദം കളിക്കാൻ മുതിരുന്നവർക്ക് ഒന്നിനും മടിയുണ്ടാകില്ല.

സ്വർണ്ണക്കള്ളക്കടത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സി.പി.എം എകെജി സെന്‍ററിന് പടക്കമെറിഞ്ഞത്. എന്നിട്ടിപ്പോൾ യാതൊരുളുപ്പുമില്ലാതെ അന്വേഷണം അവസാനിപ്പിക്കാൻ ശ്രമിക്കുന്നു. എന്തായാലും പി.കെ ശ്രീമതിക്ക് മികച്ച നടിയുടെയും ഇടതുമുന്നണി കൺവീനർക്ക് മികച്ച ഹാസ്യനടന്റെയും അവാർഡുകൾ നൽകിയ ശേഷം വേണം കേസന്വേഷണം അവസാനിപ്പിക്കാൻ.

നാട് നിങ്ങളെ വിലയിരുത്തുന്നുണ്ട് പിണറായി വിജയൻ. നിങ്ങളോളം കള്ളനായ മറ്റൊരു രാഷ്ട്രീയ നേതാവിനെ കേരളം കണ്ടിട്ടില്ല.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News