വിവാദങ്ങൾക്കിടെ എൽ.ഡി.എഫിന് വോട്ട് തേടി കലാമണ്ഡലം ഗോപി

ആലത്തൂർ സ്ഥാനാർഥി കെ. രാധാകൃഷ്ണനു വേണ്ടിയാണ് വോട്ട് അഭ്യർഥിക്കുന്ന വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്

Update: 2024-03-18 16:37 GMT
Editor : Shaheer | By : Web Desk

തൃശൂർ: രാഷ്ട്രീയ വിവാദങ്ങൾക്കിടെ എൽ.ഡി.എഫിനു വേണ്ടി വോട്ട് തേടി കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. ആലത്തൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി കൂടിയായ മന്ത്രി കെ. രാധാകൃഷ്ണനു വേണ്ടി വോട്ട് അഭ്യർഥിച്ചാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

തൃശൂരിൽ സുരേഷ് ഗോപിക്ക് അനുഗ്രഹം തേടി ഗോപി ആശാനെ സമീപിച്ചെന്നു വെളിപ്പെടുത്തി കഴിഞ്ഞ ദിവസമാണ് മകൻ രഘുരാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഒരു പ്രമുഖ ഡോക്ടർ അച്ഛനെ വിളിച്ച് സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന് ആവശ്യപ്പെട്ടെന്നായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്. സ്‌നേഹംകൊണ്ട് ചൂഷണം ചെയ്യരുതെന്നും ഇത്തരം ആവശ്യവുമായി വരരുതെന്നും മകൻ ആവശ്യപ്പെട്ടിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ ചർച്ച നിർത്തണമെന്ന് ആവശ്യപ്പെട്ട് രഘുരാജ് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

Advertising
Advertising

ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെ ഉന്നത വിജയത്തിലേക്ക് എത്തിക്കണമെന്ന് ആലത്തൂർ മണ്ഡലത്തിലെ വോട്ടർമാരോട് അഭ്യർഥിക്കുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയിൽ കലാമണ്ഡലം ഗോപി ആവശ്യപ്പെട്ടു.

Full View

താൻ കലാമണ്ഡലത്തിൽ കഥകളി അധ്യാപകനായിരുന്ന സമയത്തുതന്നെ സ്ഥാപനവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ്. ചേലക്കരയിൽ മത്സരിച്ചു ജയിച്ച കാലം തൊട്ടുതന്നെ അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവത്തെയും പ്രവർത്തിയെയും പെരുമാറ്റത്തെയും കുറിച്ചു നല്ല ബോധ്യമുള്ളതുകൊണ്ടാണു ജനങ്ങളോട് ധൈര്യസമേതം വോട്ട് അഭ്യർഥിക്കുന്നതെന്നും വിഡിയോയിൽ അദ്ദേഹം ആവശ്യപ്പെടുന്നു.

Summary: Kathakali dancer Kalamandalam Gopi seeks vote for LDF candidate K Radhakrishnan in Alathur

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News