കനലോർമയായി കാനം, രാഷ്ട്രീയ കേരളം വിട നൽകി; ആദരമർപ്പിച്ച് പാർട്ടിപ്രവർത്തകരും നേതാക്കളും

ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരചടങ്ങുകൾ. മകൻ സന്ദീപ് ചിതയ്ക്ക് തീക്കൊളുത്തി

Update: 2023-12-10 07:35 GMT

കോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഭിവാദ്യമർപ്പിച്ച് രാഷ്ട്രീയ കേരളം. കോട്ടയം കാനത്തെ കൊച്ചു കളപുരയിടത്ത് വീട്ടിൽ മാതാപിതാക്കളുടെ കുഴിമാടത്തിനരികെ കാനത്തിന്റെ മൃതദേഹം സംസ്കരിച്ചു.

പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളികളോടെയാണ് കാനത്തിന് സഹപ്രവർത്തകരും നാട്ടുകാരും അവസാന യാത്ര നൽകിയത്. 

സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ, സി.പി.എം പാർട്ടികളിലെ മുതിർന്ന നേതാക്കൾ അടക്കം കാനത്തെ വീട്ടിലേക്ക് എത്തി അന്തിമോപചാരം അർപ്പിച്ചു.

ലാൽസലാം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ആയിരക്കണക്കിന് ജനങ്ങളാണ് കാനത്തെ അവസാനമായി കാണാനെത്തിയത്.  പുലർച്ചെ രണ്ടോടെയാണ് തീരുവനന്തപുരത്തുനിന്നുള്ള വിലാപ യാത്ര കാനത്തിന്റെ വസതിയിൽ എത്തിയത്. പ്രിയ നേതാവിനു വിടനൽകാൻ അപ്പോൾ മുതൽ നാട്ടുകാരെത്തിയിരുന്നു. 

More to Watch

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News