കണ്ണൂര്‍ സ്‌ഫോടനം: തൊഴിലാളികള്‍ക്ക് താമസിക്കാനാണെന്ന് പറഞ്ഞാണ് വീട് വാടകയ്ക്ക് നല്‍കിയത്: വീടിന്റെ ഉടമസ്ഥ ദേവി

മൂന്ന് മാസത്തേക്ക് വീട് മതി എന്ന് പറഞ്ഞതിനാല്‍ എഗ്രിമെന്റ് വെച്ചില്ലെന്നും ദേവി പറഞ്ഞു

Update: 2025-08-30 07:54 GMT

കണ്ണൂര്‍: തൊഴിലാളികള്‍ക്ക് താമസിക്കാനാണെന്ന് പറഞ്ഞാണ് അനൂപ് മാലിക്ക് വീട് വാടകയ്ക്ക് എടുത്തതെന്ന് സ്‌ഫോടനം നടന്ന വീടിന്റെ ഉടമസ്ഥ ദേവി. മൂന്ന് മാസത്തേക്ക് വീട് മതി എന്ന് പറഞ്ഞാണ് വീട് വാടകയ്ക്ക് നല്‍കിയത്.

അതിനാല്‍ എഗ്രിമെന്റ് വെച്ചില്ലെന്നും ഉടമസ്ഥ പറഞ്ഞു. ആധാര്‍കാര്‍ഡ് മാത്രമാണ് വാങ്ങിയതെന്നും ഒരിക്കലും സംശയം തോന്നിയിരുന്നില്ലെന്നും ദേവി വ്യക്തമാക്കി. ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. വീടിനുള്ളില്‍ ഉണ്ടായിരുന്ന ചാലാട് സ്വദേശി മുഹമ്മദ് ആഷം എന്നയാള്‍ കൊല്ലപ്പെട്ടു. ഇയാളുടെ ശരീരഭാഗങ്ങള്‍ സ്‌ഫോടനത്തില്‍ ചിതറിത്തെറിച്ച നിലയിലായിരുന്നു.

സമീപപ്രദേശത്തെ വീടുകള്‍ക്കും സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്‌ഫോടനം നടന്ന വീട്ടിലെ താമസക്കാരെ കുറിച്ച് തൊട്ടയല്‍വാസികള്‍ക്ക് പോലും കൃത്യമായ വിവരം ഉണ്ടായിരുന്നില്ല.

വീടിനുള്ളില്‍ ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ വന്‍തോതില്‍ ശേഖരിച്ചിരുന്നതായാണ് വിവരം. സംഭവത്തില്‍ അനൂപ് മാലിക് എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവില്‍ ആണെന്നാണ് സൂചന. 2016 ല്‍ കണ്ണൂര്‍ പുഴാതിയില്‍ സമാന രീതിയില്‍ ഉണ്ടായ സ്‌ഫോടനത്തിലും ഇയാള്‍ പ്രതിയായിരുന്നു

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News