ഇതൊരു തുടക്കമാണ്, കോൺഗ്രസിന്റെ തിരച്ചുവരവ് ജനങ്ങൾ ആഗ്രഹിക്കുന്നു: കെ.സുധാകരൻ
കർണാടകയിലെ വിജയം കേരളത്തിലും ആവർത്തിക്കുമെന്ന് കെ. സുധാകരന്‍
Update: 2023-05-13 08:47 GMT
കെ.സുധാകരൻ
തിരുവനന്തപുരം: കർണാടകയിലെ വിജയം കേരളത്തിലും ആവർത്തിക്കും, ഇതൊരു തുടക്കം മാത്രമാണ് കോൺഗ്രസിന്റെ തിരിച്ചുവരവ് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഈ വിജയം ഞങ്ങൾ പ്രെഡിക്റ്റ് ചെയ്തതാണ്. 130 സീറ്റ് കോൺഗ്രസിന് ലഭിക്കുമെന്ന് താൻ പറഞ്ഞതാണെന്നും കെ.സുധാകരൻ പറഞ്ഞു.
അതേസമയം, കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. മന്ത്രിമാര്‍ ഉള്‍പ്പെടെ ബി.ജെ.പിയുടെ പ്രമുഖ നേതാക്കള്‍ക്ക് അടിതെറ്റി. വോട്ടെണ്ണല്‍ അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസ് 132 സീറ്റില്‍ മുന്നിലാണ്. ബി.ജെ.പി 65 സീറ്റിലും ജെ.ഡി.എസ് 21 സീറ്റിലും മറ്റുള്ളവര്‍ 6 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.