കാർത്തികപ്പള്ളി സ്കൂളിലെ കോൺ​ഗ്രസ്- സിപിഎം സംഘർഷം; പഞ്ചായത്ത് അം​ഗം നിബുവിനെതിരെ കേസ്

യൂത്ത് കോൺ​ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ഡാനി സത്യന്റെ തല അടിച്ചു പൊട്ടിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.

Update: 2025-07-22 07:13 GMT

ആലപ്പുഴ: കാർത്തികപ്പള്ളി സ്കൂളിലെ സംഘർഷവുമായി ബന്ധപ്പെട്ട് സിപിഎം പഞ്ചായത്ത് അം​ഗം നിബുവിനെതിരെ കേസെടുത്തു. നിബു ഉൾപ്പെടെ നാലുപേർക്ക് എതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. യൂത്ത് കോൺ​ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ഡാനി സത്യന്റെ തല അടിച്ചു പൊട്ടിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. മീഡിയവൺ റിപ്പോർട്ടറെ കയ്യേറ്റം ചെയ്യാനും നിബുവിന്റെ നേതൃത്വത്തിൽ ശ്രമം നടന്നിരുന്നു.

കാർത്തികപ്പള്ളി സർക്കാർ യുപി സ്‌കൂളിലെ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര ഞായറാഴ്ച ഭാഗികമായി തകർന്നുവീണിരുന്നു. തകർന്ന കെട്ടിടത്തിൽ ക്ലാസുകൾ പ്രവർത്തിക്കുന്നില്ലെന്നാണ് സ്‌കൂൾ അധികൃതർ പറഞ്ഞത്. എന്നാൽ ഇവിടെ ക്ലാസുകൾ ഉണ്ടായിരുന്നുവെന്നും അപകടമുണ്ടായപ്പോൾ പ്രധാനാധ്യാപകനും പഞ്ചായത്തംഗവും ഇവിടത്തെ ക്ലാസ് മുറികളിലെ മേശകളും ബെഞ്ചുകളും ധൃതിപ്പെട്ട് മാറ്റിയെന്നുമാണ് ആരോപണം.

Advertising
Advertising

തിങ്കളാഴ്ച സ്‌കൂളിലേക്ക് യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായെത്തി. ഇവരെ നേരിടാൻ സിപിഎം പ്രവർത്തകർ കൂടി രംഗത്തെത്തിയതോടെയാണ് സംഘർഷമുണ്ടായത്. ഇതിനിടെയാണ് സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മീഡിയവൺ റിപ്പോർട്ടർ യു.ഷൈജുവിനെ നിബു കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.



Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News