കാട്ടാക്കടയില്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണവുമായി മുങ്ങിയ കള്ളന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

ജീവനക്കാരനെ കബളിപ്പിച്ചു മോതിരം കൈക്കലാക്കി അതേ ആകൃതിയിലെ വ്യാജ മോതിരം വെക്കുകയായിരുന്നു

Update: 2021-12-25 01:36 GMT

തിരുവനന്തപുരം കാട്ടാക്കടയില്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണവുമായി മുങ്ങിയ കള്ളന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തായി. ഒറിജിനലിന് പകരം വ്യാജ മോതിരം പകരം വച്ചായിരുന്നു തട്ടിപ്പ്.

വെള്ളിയാഴ്ച രാവിലെയാണ് കാട്ടാക്കട മഹാറാണി ജൂവല്ലറിയില്‍ തട്ടിപ്പ് നടന്നത്. ജീവനക്കാരനെ കബളിപ്പിച്ചു അരപ്പവന്റെ മോതിരം കൈക്കലാക്കിയ ശേഷം അതേ ആകൃതിയിലെ വ്യാജ മോതിരം വെക്കുകയായിരുന്നു. കാല്‍ക്കുലേറ്റര്‍ എടുക്കാനായി ജീവനക്കാരന്‍ തിരിഞ്ഞപ്പോളായിരുന്നു മോതിരം മാറ്റം. പണമെടുക്കാന്‍ എടിഎം അന്വേഷിച്ച പ്രതി കാശെടുത്ത് വരാമെന്ന് പറഞ്ഞ് മുങ്ങി. സംശയം തോന്നി പരിശോധിച്ചപ്പോള്‍ മോതിരത്തില്‍ ഹാള്‍മാര്‍ക്ക് മുദ്ര ഇല്ല...

Advertising
Advertising

കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തുള്ള കടകളിലെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News