ആദിവാസി മേഖലകളിൽ സോളാർ വൈദ്യുതി എത്തിക്കും: കെ.എന്‍ ബാലഗോപാല്‍

കുട്ടനാട് വികസനത്തിനായി 100 കോടിയും ബജറ്റില്‍ വകയിരുത്തി

Update: 2024-02-05 04:53 GMT

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ആദിവാസി മേഖലകളില്‍ സോളാര്‍ വൈദ്യുതി എത്തിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വിദൂര ആദിവാസി ഊരുകളിൽ സോളാർ വൈദ്യുതി എത്തിക്കാൻ 3.2 കോടിയും ബജറ്റില്‍ വകയിരുത്തി.

കുട്ടനാട് വികസനത്തിനായി 100 കോടിയും ബജറ്റില്‍ വകയിരുത്തി. കുളങ്ങളും കായലുകളും സംരക്ഷിക്കുന്നതിന് 7 കോടി രൂപയും ബജറ്റില്‍ മാറ്റിവച്ചു. ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്ക നിവാരണത്തിന് 72 കോടി രൂപയും ബജറ്റില്‍ അനുവദിച്ചു. ഇടുക്കി അണക്കെട്ടിന് ലേസർ ഷോക്കായി ആദ്യ ഗഡുവായി 5 കോടി അനുവദിക്കും. പുതിയ ജല വൈദ്യുത പദ്ധതികളുടെ പഠനത്തിന് 15 കോടി രൂപയും അനുവദിക്കും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News