കൊച്ചി മെട്രോക്ക് 239 കോടി, ശബരിമല വിമാനത്താവളത്തിന് 1.85 കോടി

വിനോദ സഞ്ചാര മേഖലക്കായി 351.42 കോടിയും അനുവദിച്ചു

Update: 2024-02-05 05:08 GMT

കൊച്ചി മെട്രോ

തിരുവനന്തപുരം: കൊച്ചി മെട്രോക്കായി 239 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിനായി 1.85 കോടിയും മാറ്റിവച്ചു.

വിനോദ സഞ്ചാര മേഖലക്കായി 351.42 കോടിയും അനുവദിച്ചു. വിനോദ സഞ്ചരികൾക്കായി ലോകോത്തര അനുഭവം പ്രദാനം ചെയ്യും. ഇതിനായി 136 കോടി രൂപയും മാറ്റിവച്ചു. തുറമുഖ വികസനത്തിനായ 1976.06 കോടിയും ബജറ്റില്‍ വകയിരുത്തി. 1000 കോടിയുടെ പ്രത്യേക റോഡ് വികസന ഫണ്ടും അനുവദിച്ചു. കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കായി 200 കോടിയും മാറ്റിവച്ചു. കിൻഫ്രയുടെ എക്സിബിഷൻ സെന്‍ററിനായി 12 കോടിയും വ്യവസായ പാർക്കുകൾക്ക് 30.6 കോടി രൂപയും അനുവദിച്ചു. വിവര സാങ്കേതിക മേഖലക്കായി 507.1 കോടിയും കേരളാ സ്പേസ് പാർക്കിന് 52.5 കോടിയും ബജറ്റില്‍ മാറ്റിവച്ചു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News