കോടതി ഫീസ് ഉയര്‍ത്തി; അപ്പീല്‍ തുക വര്‍ധിപ്പിച്ചു

കേരളാ കോർട്ട് ഫീസ് നിയമത്തിൽ ഭേദഗതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു

Update: 2024-02-05 06:08 GMT

കേരള ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്ത് കോടതി ഫീസ് ഉയര്‍ത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. റിവിഷന്‍ ഹരജി ഫീസ് 1500 രൂപയാക്കി വര്‍ധിപ്പിച്ചു. കേരളാ കോർട്ട് ഫീസ് നിയമത്തിൽ ഭേദഗതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിയുടെ ന്യായവില കുറ്റമറ്റ രീതിയില്‍ പരിഷ്കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഭൂമിയുടെ ഉപയോഗം അനുസരിച്ച് നികുതിയും പരിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്തെ നാലാമത്തെ ബജറ്റിലും ക്ഷേമ പെൻഷൻ വർധിപ്പിച്ചില്ല. സാമൂഹ്യ സുരക്ഷ പെൻഷൻ 1600 രൂപയായി തുടരും. പെൻഷൻ സമയബന്ധിതമായി നൽകാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്നും അടുത്ത സാമ്പത്തിക വർഷം സമയബന്ധിതമായി പെൻഷൻ നൽകുമെന്നും ധനമന്ത്രിപറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News