ട്രെയിൻ യാത്രക്കിടെ ഹൃദയാഘാതം;കേരളാ കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

തെങ്കാശിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു

Update: 2025-09-08 00:47 GMT
Editor : Lissy P | By : Web Desk

കോട്ടയം: കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. ട്രെയിൻ യാത്രക്കിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു.കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങുന്നതിനിടെ ഇന്ന് പുലര്‍ച്ചെ തെങ്കാശിയില്‍ വെച്ച്  ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തെങ്കാശിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

പ്രിൻസ് കോട്ടയത്ത് പാർട്ടിയുടെ പ്രധാന മുഖമായിരുന്നു. 2021ൽ ഏറ്റുമാനുരിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് വി.എൻ.വാസവവനെതിരെ പരാജയപ്പെട്ടു. യൂത്ത് ഫ്രണ്ട്, KSC സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. കേരളാ കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളായ ഒ.വി.ലൂക്കോസിൻ്റെ മകനാണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News