'ഇന്ത്യയില്‍ തന്നെ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന വഖഫ് ബോർഡാണ് കേരളത്തിലേത്'; എം.കെ സക്കീർ

നിയമ പരമായും സത്യസന്ധമായും വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുമെന്നും സക്കീർ പറഞ്ഞു.

Update: 2023-08-18 11:45 GMT
Editor : anjala | By : Web Desk

തിരുവനന്തപുരം: ഇന്ത്യയിൽ തന്നെ ഏറ്റവും നന്നായി പ്രവർത്തിക്കുന്നത് കേരളത്തിലെ വഖഫ് ബോർഡാണെന്ന് ചെയർമാൻ എം.കെ സക്കീർ. ബോർഡിലെ പ്രഗത്ഭരുടെ സാന്നിദ്ധ്യം ഉപകാരപ്പെടുമെന്നും നിയമ പരമായും സത്യസന്ധമായും വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുമെന്നും സക്കീർ പറഞ്ഞു. സംരക്ഷിക്കുന്നതിന്റെ ഭാ​ഗമായി നഷ്ടപ്പെട്ടവ തിരിച്ചു പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാൻഡ് ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷകളെ സഹാനുഭൂതിയോടെ പരിഗണിക്കും. വഖഫ് ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന രജിസ്ട്രർ ചെയ്യാത്ത സ്ഥാപനങ്ങളെ രജിസ്ട്രേഷൻ വകുപ്പുമായി ചേർന്ന് സ്വത്തുക്കൾ കൃത്യമായി രജിസ്റ്റർ ചെയ്യും. പരാതികളും തർക്കങ്ങളും പരിഹരിക്കാൻ അദാലത്തുകൾ അടക്കമുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കും എം.കെ സക്കീർ പറഞ്ഞു. 

Full View
Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News