മാധ്യമത്തിന് ലഭിച്ച കേരള മീഡിയ അക്കാദമി അവാർഡ് തുക സിനർജിഹോമിന് നൽകും
ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ സെക്രട്ടറി ജനറൽ ടി. ആരിഫലി സിനർജി ഹോമിന്റെ ശിലാസ്ഥാപനം നിർവഹിച്ചു.
Update: 2023-03-22 12:40 GMT
Synergyhome
കോഴിക്കോട്: മികച്ച എഡിറ്റോറിയലിന് കേരള മീഡിയ അക്കാദമി 'മാധ്യമ'ത്തിന് പ്രഖ്യാപിച്ച അവാർഡ് തുക ചൂലൂർ സിനർജി ഹോമിന് നൽകുമെന്ന് മാധ്യമം മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പ്രഖ്യാപിച്ചു. സിനർജി ഹോം ശിലാസ്ഥാപന ചടങ്ങിൽ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.വി.ആർ കാൻസർ സെന്ററിൽ ചികിത്സക്കെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ചികിത്സാനുബന്ധ സൗകര്യങ്ങൾ, താമസ സംവിധാനം, കൗൺസലിങ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുകയാണ് ചൂലൂരിൽ എം.വി.ആർ കാൻസർ സെന്ററിന് സമീപം കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിക്കുന്ന സിനർജി ഹോം. ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ സെക്രട്ടറി ജനറൽ ടി. ആരിഫലി സിനർജി ഹോമിന്റെ ശിലാസ്ഥാപനം നിർവഹിച്ചു.