സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് ചുരുക്കപ്പട്ടികയായി

സുധേഷ് കുമാർ, ബി.സന്ധ്യ, അനിൽ കാന്ത് എന്നീ പേരുകളാണ് പട്ടികയിലുള്ളത്.

Update: 2021-06-24 17:33 GMT
Editor : Suhail | By : Web Desk

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്കപ്പട്ടികയായി. സുധേഷ് കുമാർ, ബി.സന്ധ്യ, അനിൽ കാന്ത് എന്നിവരാണ് പട്ടികയിലുള്ളത്. ഡൽഹിയിൽ ചേർന്ന യു.പി.എസ്.സി യോഗത്തിലാണ് പട്ടിക തയ്യാറാക്കിയത്. ടോമിൻ ജെ തച്ചങ്കരി അടക്കം ഒൻപത് പേരുടെ പേരുകൾ സംസ്ഥാനം കൈമാറിയിരുന്നു.

സീനിയോരിറ്റി പരി​ഗണിച്ചാൽ ഡി.ജി.പി സ്ഥാനത്തേക്ക് പട്ടികയിൽ മുന്നിലുള്ളത് സുധേഷ് കുമാറാണ്. നിലവിൽ വിജിലൻസ് ഡയറക്ടറാണ് സുധേഷ് കുമാർ. തുടർന്ന് യഥാക്രമം ബി സന്ധ്യയും അനിൽ കാന്തുമാണ്. 1987 ബാച്ച് ഐ.പി.എസ് ഉദ്യോ​ഗസ്ഥനാണ് സുധേഷ് കുമാർ. മറ്റ് രണ്ടു പേരും 1988 ബാച്ചുകരാണ്.

ടോമിൻ ജെ തച്ചങ്കരി ഉൾപ്പടെ ആറ് പേരെ ഒഴിവാക്കിയാണ് അന്തിമ പട്ടിക പുറത്തിറക്കിയത്. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി വി.പി ജോയ് ഐ.എ.എസ് എന്നിവരും യോ​ഗത്തിൽ പങ്കെടുത്തിരുന്നു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News