ലൈംഗിക പീഡന പരാതി; സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘത്തിന്

നടൻ മുകേഷിനെതിരെ ഇന്ന് പൊലീസിൽ പരാതി നൽകുമെന്ന് നടി മിനു മീഡിയവണിനോട് പറഞ്ഞു

Update: 2024-08-27 00:56 GMT

കൊച്ചി: ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ എടുത്ത കേസ് പ്രത്യേക അന്വേഷണസംഘത്തിന് ഉടൻ കൈമാറും. എറണാകുളം നോർത്ത് പോലീസാണ് സ്ത്രീത്വത്തെ അപമാനിച്ചതിന് രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. അതിനിടെ നടൻ മുകേഷിനെതിരെ ഇന്ന് പൊലീസിൽ പരാതി നൽകുമെന്ന്  നടി മിനു മീഡിയവണിനോട് പറഞ്ഞു.

ഇന്നലെ വൈകിട്ടോടെയാണ് ബംഗാളി നടിയുടെ പരാതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ചത്. പാലേരി മാണിക്യം സിനിമയുടെ ഓഡിഷൻ നടക്കുന്നതിനിടെ സംവിധായകൻ രഞ്ജിത്ത്, കടവന്ത്രയിലെ ഫ്ലാറ്റിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നും കേസെടുക്കണമെന്നും ആയിരുന്നു ആവശ്യം. കമ്മീഷണർ പരാതി കൈമാറിയതിന് പിന്നാലെ നോർത്ത് പൊലീസ് രഞ്ജിത്തിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. സിനിമ മേഖലയിലെ സ്ത്രീകളുടെ ആരോപണങ്ങളും വെളിപ്പെടുത്തലുകളും അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാറിന്‍റെ നേതൃത്വത്തിലുള്ള

Advertising
Advertising

പൊലീസിന്‍റെ പ്രത്യേക അന്വേഷണസംഘമാകും മൊഴിയെടുപ്പ് അടക്കമുള്ള തുടർനടപടികൾ സ്വീകരിക്കുക. ഇതിന്റെ ഭാഗമായി നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. പിന്നാലെ കേസിൽ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ജോഷി ജോസഫ്, ഫാദർ അഗസ്റ്റിൻ വട്ടോളി അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും. ഒപ്പം കൂടുതൽ പരാതികളിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളും പ്രത്യേക സംഘം ആകും അന്വേഷിക്കുക. അതിനിടെ നടൻ മുകേഷിനെതിരെ ഇന്ന് പൊലീസിന് പരാതി നൽകാനാണ് ലൈംഗിക ആരോപണം ഉന്നയിച്ച മിനുവിന്‍റെ തീരുമാനം.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News