സംസ്ഥാനത്ത് പോളിങ് 60 ശതമാനം പിന്നിട്ടു; ബൂത്തുകളിൽ നീണ്ട നിര

കണ്ണൂരിലും ആലപ്പുഴയിലുമാണ് ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്

Update: 2024-04-26 11:51 GMT

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിങ് 60.23 ശതമാനം കടന്നു. വൈകുന്നേരം അഞ്ച് മണിവരെയുള്ള കണക്കനുസരിച്ചാണിത്. കണ്ണൂ​രിലും ആലപ്പുഴയിലു​മാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. കണ്ണൂരിൽ 63.72 ശതമാനവും, ആലപ്പുഴയിൽ 63.35 ശതമാനവുമാണ്​ പോളിങ് രേഖ​പ്പെടുത്തിയത്.  പൊന്നാനിയിലാണ് ഏറ്റവും കുറവ് പോളിങ് രേപ്പെടുത്തിയിരിക്കുന്നത്. 55.69 ശതമാനം.

പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. രാവിലെ മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. ചില ബൂത്തുകളിൽ പോളിങ് മന്ദഗതിയിലാണെന്ന് ആരോപിച്ച് വോട്ടർമാർ പ്രതിഷേധിച്ചിരുന്നു. 

Advertising
Advertising

പോളിങ്  ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-58.24

2. ആറ്റിങ്ങല്‍-61.24

3. കൊല്ലം-58.46

4. പത്തനംതിട്ട-56.90

5. മാവേലിക്കര-58.33

6. ആലപ്പുഴ-63.35

7. കോട്ടയം-58.48

8. ഇടുക്കി-58.33

9. എറണാകുളം-59.08

10. ചാലക്കുടി-62.32

11. തൃശൂര്‍-61.34

12. പാലക്കാട്-61.91

13. ആലത്തൂര്‍-61.08

14. പൊന്നാനി-55.69

15. മലപ്പുറം-59.12

16. കോഴിക്കോട്-60.88

17. വയനാട്-62.14

18. വടകര-61.13

19. കണ്ണൂര്‍-63.72

20. കാസര്‍ഗോഡ്-62.68

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News