കേരള സർവകലാശാല സെനറ്റിലെ വിദ്യാർഥി നിയമനത്തിന് സ്റ്റേ; ഗവർണർക്ക് തിരിച്ചടി

ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത പതിനേഴ് പേരില്‍ രണ്ട് പേരൊഴികെ ബാക്കിയുള്ളവരെല്ലാം ബി.ജെ.പി. അനുഭാവികളാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്

Update: 2023-12-12 11:09 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർഥികളെ നിർദേശിച്ച ചാൻസലറുടെ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. വിദ്യാർഥികൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ടി ആർ രവിയുടെ ഉത്തരവ്. യോഗ്യതയുള്ള വിദ്യാർഥികളെ അവഗണിച്ചാണ് ഗവർണർ മറ്റ് വിദ്യാർഥികളെ നോമിനേറ്റ് ചെയ്തതെന്ന് വിദ്യാർഥികൾ. സെനറ്റിലേക്ക് നാല് വിദ്യാർഥികളെ നാമനിർദേശം ചെയ്ത നടപടിക്കാണ് സ്റ്റേ. 

ഹ്യുമാനിറ്റീസ്, സയന്‍സ്, ഫൈന്‍ ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് എന്നിങ്ങനെ നാല് വിഭാഗങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർഥികളെയാണ് സെനറ്റിലേക്ക് തെരഞ്ഞെടുക്കേണ്ടത്. തുടർന്ന്, നാലു റാങ്ക് ജേതാക്കള്‍, കാലപ്രതിഭ, ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കായിക താരങ്ങള്‍ തുടങ്ങിയവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടിക സർവകലാശാല വൈസ് ചാൻസലർ ഗവർണർക്ക് കൈമാറിയിരുന്നു.

എന്നാൽ, ഈ പട്ടിക വെട്ടിയാണ് യോഗ്യതയില്ലാത്ത വിദ്യാർത്ഥികളെ ഗവർണർ തെരഞ്ഞെടുത്തത്. അഭിഷേക് ഡി നായര്‍, ധ്രുവിന്‍ എസ് എല്‍, മാളവിക ഉദയന്‍, സുധി സുധന്‍ എന്നീ വിദ്യാർത്ഥികളുടെ നാമനിർദേശമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത പതിനേഴ് പേരില്‍ രണ്ട് പേരൊഴികെ ബാക്കിയുള്ളവരെല്ലാം ബി.ജെ.പി. അനുഭാവികളാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News