' ഉത്തരസൂചിക നൽകിയത് തിരക്ക് മൂലം'; ചോദ്യപ്പേപ്പർ വിവാദത്തിൽ വീഴ്ച സമ്മതിച്ച് കേരള വിസി

'ചോദ്യപേപ്പർ ആവർത്തിച്ചത് ചോദ്യം തയ്യാറാക്കിയ അധ്യാപകന്റെ വീഴ്ച'

Update: 2022-04-30 04:34 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂർ: ചോദ്യപ്പേപ്പർ വിവാദത്തിൽ വീഴ്ച സമ്മതിച്ച് കേരള വിസി. ചോദ്യപ്പേപ്പറിനൊപ്പം ഉത്തരസൂചിക നൽകിയത് തിരക്ക് മൂലമെന്ന് ഗവർണർക്ക് വിശദീകരണം നൽകി. മന:പ്പൂർവമല്ലാത്ത പിഴവാണ് സംഭവിച്ചതെന്നും ചോദ്യപേപ്പർ ആവർത്തിച്ചത് ചോദ്യം തയ്യാറാക്കിയ അധ്യാപകന്റെ വീഴ്ച മൂലമാണെന്നും വിശദീകരണത്തിൽ പറയുന്നു.

ബി.എസ്.സി പരീക്ഷക്കാണ് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നൽകിയത്. ബി.എസ്.സി ഇലക്ട്രോണിക്ക്സ് നാലാം സെമസ്റ്റർ വിദ്യാർഥികൾക്കായി സിഗ്നൽ ആൻഡ് സിസ്റ്റംസ്‌ വിഷയത്തിൽ നടത്തിയ പ്രത്യേക പരീക്ഷക്കാണ് ചോദ്യപേപ്പറിന് പകരം ഉത്തര സൂചിക നല്‍കിയത്.  മൂല്യനിര്‍ണയ സമയത്ത് അധ്യാപകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് സര്‍വകലാശാല  ഉത്തരസൂചിക നല്‍കിയ കാര്യം മനസിലാകുന്നത്. ബി.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരീക്ഷക്കാണ് പഴയ ചോദ്യപേപ്പർ തന്നെ ആവർത്തിച്ചത്. ഇതോടെ പരീക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു.

ചോദ്യപേപ്പർ വിവാദത്തിൽ കഴിഞ്ഞ ദിവസം കേരളാ വിസിയോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News