കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം: പ്രത്യേക സെനറ്റ് യോഗം 11ന്

ഗവർണറുടെ മുന്നറിയിപ്പ് അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും

Update: 2022-10-02 09:51 GMT
Advertising

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തോടനുബന്ധിച്ചുള്ള പ്രത്യേക സെനറ്റ് യോഗം ഈ മാസം 11ന് ചേരും. ഗവർണറുടെ മുന്നറിയിപ്പ് അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.

ഈ മാസം 11നുള്ളിൽ സെനറ്റ് ചേർന്നില്ലെങ്കിൽ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നും സെനറ്റ് പിരിച്ചു വിടേണ്ടി വരുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകിയിരുന്നു.

നേരത്തേ ഗവർണറുടെ അന്ത്യശാസനം തള്ളിയ വിസി വാക്‌പോരുകൾക്കൊടുവിൽ സെനറ്റ് യോഗം ചേരാമെന്ന് അറിയിക്കുകയായിരുന്നു. ഒക്ടോബർ 24ന് വിസി വിരമിക്കുന്നതിനാൽ പകരക്കാരനെ കണ്ടെത്താനുള്ള നടപടി രാജ്ഭവൻ നേരത്തേ തന്നെ ആരംഭിച്ചിരുന്നു. സേർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളെ നിർദേശിക്കാൻ ജൂൺ 13ന് കേരള വിസിയോടും ചെയർമാനോടും ആവശ്യപ്പെട്ടതനുസരിച്ച് യുജിസി ചെയർമാൻ ജൂലൈയിൽ പ്രതിനിധിയുടെ പേര് അറിയിച്ചു.

സർവകലാശാല ജൂലൈ 15ന് പ്രത്യേക സെനറ്റ് യോഗം ചേർന്ന് ആസൂത്രണ ബോർഡ് വൈസ് ചെയർമാനെ പ്രതിനിധിയായി തിരഞ്ഞെടുത്തെങ്കിലും അദ്ദേഹം പിന്മാറി. പകരക്കാാരനെ നൽകാൻ ഗവർണർ ആവശ്യപ്പെട്ടെങ്കിലും സർവകലാശാല തയ്യാറായില്ല. ഇതോടെ സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് ഗവർണർ സേർച്ച് കമ്മിറ്റി രൂപീകരിച്ചത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News