കേരളാ വി.സിയുടെ സമനില തെറ്റിയിരിക്കുകയാണെന്ന് സിൻഡിക്കേറ്റ്

രാജ്ഭവനിൽ നിയമവിരുദ്ധ യോഗം ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും സിൻഡിക്കേറ്റ്

Update: 2024-02-22 09:16 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: കേരള സർവകലാശാല വി.സി മോഹനൻ കുന്നുമ്മലിന് എതിരെ രൂക്ഷ വിമർശനവുമായി സിൻഡിക്കേറ്റ്. വി.സി ഗവർണർക്ക് സമർപ്പിച്ച റിപ്പോർട്ട് സർവകലാശാലയുടെതല്ലെന്നും  രാജ്ഭവനിൽ നിയമവിരുദ്ധ യോഗം ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ വിമർശിച്ചു.

യോഗത്തിൽ ഗവർണറും വി.സിയും ചാൻസലർ നോമിനികളും പങ്കെടുത്തു. വി.സിയുടെ സമനില തെറ്റിയിരിക്കുകയാണ്,  ക്ഷണം ലഭിച്ച് തന്നെയാണ് മന്ത്രി ആർ.ബിന്ദു കഴിഞ്ഞദിവസത്തെ സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുത്തതെന്നും അംഗങ്ങൾ വാർത്താകുറിപ്പിൽ പറഞ്ഞു.

സർവകലാശാലയെ തകർക്കാനുള്ള ശ്രമത്തിൽ വി.സിയും കൂട്ട് ചേർന്നെന്നും സർവകലാശാല നിയമത്തെ നിഷേധിക്കുന്ന വി.സി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും സിൻഡിക്കേറ്റ് അംഗങ്ങള്‍ വിമര്‍ശിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News