യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ക്രമക്കേടിൽ പ്രധാന നേതാക്കൾക്കും പങ്ക്: ദേശീയ കോ ഓർഡിനേറ്റർ

ഗൂഢാലോചന നടന്നത് തെരഞ്ഞെടുപ്പ് വേളയിലാണെന്നും ഷഹബാസ് വടേരി മീഡിയവണിനോട്

Update: 2023-11-20 02:57 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ക്രമക്കേടിൽ പ്രധാന നേതാക്കൾക്ക് പങ്കുണ്ടെന്ന് ദേശീയ കോ ഓർഡിനേറ്റർ ഷഹബാസ് വടേരി.പുതുപ്പള്ളി തെരഞ്ഞെടുപ്പ് വേളയിലാണെന്നും ഷഹബാസ് വടേരി മീഡിയവണിനോട് പറഞ്ഞു.ആപ്പ് നിർമ്മിച്ചത് കർണാടക ബന്ധമുള്ളവർ മുഖേനയെന്നും ഷഹബാസ് പറയുന്നു. ഇതുൾപ്പെടുത്തി കെ.പി.സി.സി അധ്യക്ഷന് പരാതി നൽകിയെന്ന് ഷഹബാസ് പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് ഇടപെട്ട് ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് ഉറപ്പുണ്ട്. കോഴിക്കോട് ക്രമക്കേട് നടത്തിയവരെക്കുറിച്ച് കോഴിക്കോട് സിറ്റി പൊലീസിൽ പരാതി നൽകും. കൃത്യമായ നിയമനടപടികൾ ഇക്കാര്യത്തിലെടുക്കണം.  പരാതി ഏത് രീതിയിൽ മുന്നോട്ട് പോകുന്നെന്ന് നോക്കും. നടപടിയായില്ലെങ്കില്‍ കോടതിയെ സമീപിക്കും. തെരഞ്ഞെടുപ്പുമായി നടന്ന എല്ലാ അഴിമതിയും പുറത്തുകൊണ്ടുവരുമെന്നും ഷഹബാസ് പറയുന്നു. 

Advertising
Advertising

അതേസമയം, യൂത്ത് കോൺഗ്രസിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ്‌ കേസിൽ സംഘടനയ്ക്കുള്ളിൽ പരാതി നൽകിയവരെ കണ്ടെത്താനൊരുങ്ങുകയാണ് പൊലീസ്. ഇവരെ കണ്ടെത്തി മൊഴിയെടുത്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. മൊഴികൾക്ക് പുറമെ പരമാവധി ശാസ്ത്രീയമായ തെളിവുകൾ കൂടി കണ്ടെത്താനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്. ഇതിനിടെ തിരുവനന്തപുരം മ്യൂസിയം പൊലീസിന് പുറമെ എറണാകുളം മൂവാറ്റുപുഴ പൊലീസ് കൂടി വിഷയത്തിൽ കേസെടുത്തു. ആൾമാറാട്ടത്തിനാണ് കേസെടുത്തിരിക്കുന്നത്. തന്‍റെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് മറ്റൊരാള്‍ വോട്ട് ചെയ്തതായി യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അഡ്വ. ജുവൈസ് മുഹമ്മദ് നൽകിയ പരാതിയിലാണ് കേസെടുത്തത്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന പരാതി അന്വേഷിക്കുന്ന പ്രത്യേക സംഘം ഈ പരാതിയും അന്വേഷിക്കും. 

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News